ADVERTISEMENT

ദോഹ ∙ തുറന്ന തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി കൊണ്ട് ഖത്തറില്‍ ഇന്ന് മുതല്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി. ഭരണനിര്‍വഹണ വികസന സാമൂഹിക തൊഴില്‍ മന്ത്രാലയത്തിന്റെതാണ് നിയമം. 

രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 3.00 വരെയാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. രാവിലത്തെ ജോലികള്‍ 11.30 ന് മുമ്പ് അവസാനിപ്പിച്ചിരിക്കണം. ഉച്ചയ്ക്ക് 3.00 ന് ശേഷമേ ജോലി തുടരാന്‍ പാടുള്ളു. ഓഗസ്റ്റ് 31 വരെ നിയമം പാലിക്കണം.

മന്ത്രാലയത്തിന്റെ 2007 ലെ 16-ാം നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയത്. കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഇന്ന് മുതല്‍ തൊഴിലിടങ്ങളില്‍ കര്‍ശന പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com