ADVERTISEMENT

കുവൈത്ത്‌ സിറ്റി∙ വ്യത്യസ്ത പ്രതിസന്ധികളെ തരണം ചെയ്തിട്ടുള്ള പ്രവാസികൾ, കോവിഡ് -19 രോഗവ്യാപന പ്രതികൂല സാഹചര്യങ്ങളെയും  അതിജീവിക്കുവാൻ കരുത്തുള്ളവരാണെന്ന് അഡ്വ. എൻ. കെ. പ്രേമചന്ദ്രൻ എംപി പ്രസ്താവിച്ചു. കുവൈത്ത്‌  സെന്റ് ജെയിംസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ  2020-21 വർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം സൂം ആപ്ലിക്കേഷൻ മുഖേനെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാനവികതയുടെ ഉജ്വല മൂല്യങ്ങളോടുകൂടെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടി  ഉറപ്പിക്കാൻ ഈ നാളുകളിൽ സാധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ കാലഘട്ടത്തിലെ വെല്ലുവിളികളെ സാധ്യതകളും അവസരങ്ങളുമാക്കുവാൻ സാധിക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.  മീറ്റിംഗിൽ യുവജന സഖ്യം പ്രസിഡന്റ്‌ റവ. ഷിബു  കെ. അധ്യക്ഷത വഹിച്ചു. 

കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യം മുൻ ജനറൽ സെക്രട്ടറി റവ. ഷൈജു പി. ജോൺ, ഇടവക സെക്രട്ടറി ബേബിക്കുട്ടി ദാനിയേൽ, യുവജനസഖ്യം സെക്രട്ടറി റിലിൻ വർഗീസ്,  മുൻ സെന്റർ സെക്രട്ടറി സിറിൽ ബി. മാത്യു, യുവജനസഖ്യം വൈസ് പ്രസിഡന്റ്‌ ബെൻസൺ ബാബു, വനിതാ സെക്രട്ടറി ഫേബ അലക്സ്‌, ട്രഷറർ എബിൻ തോമസ്, ഇടവക കൈസ്ഥാനസമിതി അംഗം  നിഷാന്ത് കെ. മാത്യു തുടങ്ങിയവർ സംസാരിച്ചു. റവ. സാജൻ പി. മാത്യു രചിച്ചു ഈണം നൽകിയ 'ഒരു മഴയും തോരാതിരുന്നിട്ടില്ല. ' എന്ന  ഗാനം യുവജനസഖ്യ അംഗങ്ങൾ ആലപിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.  

മീറ്റിംഗിൽ അവതരിപ്പിച്ച യുവജനസഖ്യത്തിന്റെ പ്രവർത്തന രൂപരേഖയിൽ ഇടവകയുടെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള പദ്ധതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ്‌ റവ. ഷിബു കെ., സെക്രട്ടറി റിലിൻ വർഗീസ് എന്നിവർ അറിയിച്ചു. ‌യുവജന സഖ്യത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് റവ. ഷിബു കെ. (പ്രസിഡന്റ്‌), ബെൻസൺ ബാബു (വൈസ് പ്രസിഡന്റ്‌), റിലിൻ വർഗീസ് (സെക്രട്ടറി), ഫേബാ അലക്സ്‌ (വനിത സെക്രട്ടറി), എബിൻ തോമസ് (ട്രഷറർ), നിഷാന്ത് കെ. മാത്യു (കൈസ്ഥാന സമിതി അംഗം), സിറിൽ ബി. മാത്യു, ബിബിൻ ബെഞ്ചമിൻ, ജോയൽ ബൈജു ജോസഫ് (സെന്റർ പ്രതിനിധികൾ) എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com