ADVERTISEMENT

ദുബായ്∙''സമ്മാനം ലഭിച്ചില്ലെങ്കിലെന്താ, 35 ദിർഹം പോകുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കല്ലേ?''– എമിറേറ്റ്സ് ലോട്ടോയുടെ ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ ഒരു കോടിയിലേറെ (5 ലക്ഷം ദിർഹം) നേടിയ മലയാളിയായ ജോഷി െഎസക്കിന്റെതാണ് വാക്കുകൾ. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം രണ്ടു പേർക്ക് ലഭിച്ചപ്പോൾ അതു പങ്കിട്ടെടുക്കുകയായിരുന്നു ദുബായിൽ ഇലക്ട്രിക്കൽ എൻജിനീയറായ ഇദ്ദേഹം. ഫത് വ അധിഷ്ഠിതമായ എമിറേറ്റ്സ് ലോട്ടോയുടെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് അധികൃതർ ഉപയോഗിക്കുക.

എമിറേറ്റ്സ് ലോട്ടോ ആരംഭിച്ചതു മുതൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. പക്ഷേ, ഒരിക്കലും സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം എമിറേറ്റ്സ് ലോട്ടോയിൽ നിന്ന് രണ്ടാം സമ്മാനം ലഭിച്ചതായി ഫോൺ കോളെത്തിയപ്പോൾ ഏറെ സന്തോഷം തോന്നി. എന്‍റെ ജീവിതം മാറിമറിയാൻ ഇൗ സമ്മാനം കാരണമാകും–45കാരൻ പറഞ്ഞു.

കഴിഞ്ഞ 15 വർഷത്തിലേറെയായി യുഎഇയിലുള്ള ജോഷിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. സമ്മാനത്തുക മക്കളുടെ ഭാവിക്ക് വേണ്ടി ചെലവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ശനിയാഴ്ചയും രാത്രി 9നാണ് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പ്. 50 ലക്ഷം ദിർഹമാണ് ഒന്നാം സമ്മാനം. ആറ് നമ്പരുകളും ശരിയാകുന്നവർക്കാണ് അതു ലഭിക്കുക. അഞ്ചു നമ്പരുകൾ ഒത്തുവരുന്നവർക്ക് രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം ലഭിക്കും. ഒന്നിലേറെ പേരുടെ നമ്പരുകൾ കൃത്യമായാൽ സമ്മാനം വീതിച്ചു നൽകും. 35 ദിർഹമാണ് ടിക്കറ്റ് ഒന്നിന്റെ വില. നറുക്കെടുപ്പിൽ പങ്കെ‌ടുക്കാൻ: www.emiratesloto.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com