ADVERTISEMENT

ദോഹ ∙ ഈ വാരാന്ത്യത്തില്‍ ഖത്തറിൽ കാറ്റ് കനക്കും. പകലും രാത്രിയും ചൂടേറും. വടക്കുപടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 12നും 25 നോട്ടിക് മൈലിനും ഇടയില്‍ വീശും. താപനില 37 നും 44 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. പൊടിക്കാറ്റിനെ തുടര്‍ന്ന് ദൂരക്കാഴ്ച നാലു മുതല്‍ 8 കിലോമീറ്ററില്‍ കുറയും. 

കാറ്റിന്റെ വേഗം പൊടിക്കാറ്റിന് കാരണമാകുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചൂടിനെ പ്രതിരോധിക്കാന്‍ ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെള്ളം ധാരാളം കുടിക്കുക. കുട്ടികളെ തനിച്ച് വാഹനത്തില്‍ ഇരുത്തരുത്. പുറംതൊഴിലാളികള്‍ മതിയായ വിശ്രമം ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com