ADVERTISEMENT

ദോഹ∙ കോവിഡ്-19 പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന്  നാട്ടിലേക്ക് പോകാന്‍ കഴിയാത്ത അര്‍ഹരായ പ്രവാസി മലയാളികള്‍ക്കായി ഖത്തര്‍ ഇന്‍കാസ് സൗജന്യ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുന്നു.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, രോഗികള്‍, സന്ദര്‍ശക വീസയിലെത്തി വീസ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന 175 പേര്‍ക്കാണ് സമ്പൂര്‍ണ സൗജന്യ യാത്ര ഒരുക്കുന്നതെന്ന് ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജൂലൈ ആദ്യവാരം  ദോഹയില്‍ നിന്ന്  കോഴിക്കോട്ടേക്കാണ് സര്‍വീസ്. ഇതിനകം ഖത്തര്‍ ഇന്‍കാസിന്റെ 5 ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലെത്തി കഴിഞ്ഞു. ഓരോ വിമാനങ്ങളിലും അര്‍ഹതപ്പെട്ട 10 ഓളം പേര്‍ക്ക് സൗജന്യ ടിക്കറ്റാണ് നല്‍കിയത്. 

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ശനിയാഴ്ച (26/6/2020) വൈകിട്ട് 7.00ന് മുമ്പായി റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  50709596 എന്ന നമ്പറില്‍ ബന്ധപ്പെടണം. റജിസ്‌ട്രേഷന്‍ ലിങ്ക്:  https://tinyurl.com/INCAS-free-flight  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com