ADVERTISEMENT

ദുബായ്∙ ദുബായ് ക്രീക്ക് ഹാർബറിലേയ്ക്ക് 740 മീറ്റർ ദൈർഘ്യമുള്ള പാലം ആർടിഎ തുറന്നു. ഇരു ഭാഗത്തും 4 വരികൾ വീതമുള്ള ഇൗ പാലത്തിലൂടെ മണിക്കൂറിൽ 7500 വാഹനങ്ങൾക്ക് കടന്നുപോകാനാകുമെന്ന് ആർടിഎ ചെയർമാൻ മത്താർ അല്‍ തായർ പറഞ്ഞു. 

bridge-creek-3

2022 അവസാനത്തോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന ഷെയ്ഖ് റാഷിദ് ബിൻ സഇൗദ് ക്രോസിങ് വികസന പദ്ധതിയുടെ ഭാഗമായാണിത്. വിപുലീകരണം പൂർത്തിയായാൽ ഷെയ്ഖ് സായിദ് റോഡ്, ദുബായ്–അൽ െഎൻ റോഡ് എന്നിവയ്ക്കിടയിലെ സഞ്ചാര സമയം 8 മുതൽ 22 മിനിറ്റ് വരെ കുറയും. നാദ് അൽ ഹമാർ സ്ട്രീറ്റ്, റാസൽഖോർ റോഡ് ഇന്റർസെക്ഷൻ എന്നിവയുടെ വികസനത്തിന് കൂടി ഷെയ്ഖ് റാഷിദ് ബിൻ സഇൗദ് പദ്ധതി ഗുണകരമാകും.

bridge-creek-4

3 വരികളുള്ള പുതിയ 740 മീറ്റർ പാലം ദുബായ് ക്രീക്ക്, ദുബായ് ക്രീക്ക് ഹാർബർ എന്നിവിടങ്ങളിലേയ്ക്കുള്ള ദുബായ്–അൽ െഎൻ റോഡ്, അൽ ഖായിൽ റോഡുകളെ ബന്ധിപ്പിക്കാനും സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com