ADVERTISEMENT

മസ്‌കത്ത് ∙ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച റോയല്‍ ഒമാന്‍ പൊലീസ് സേവന കേന്ദ്രങ്ങള്‍ ജൂലൈ ഒന്നു മുതല്‍ പുനരാരംഭിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കി. റസിഡന്‍സ്, സിവില്‍ സ്റ്റാറ്റസ്, പാസ്‌പോര്‍ട്ട്, ട്രാഫിക് സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. ഇതിനായി ആര്‍ ഒ പി സേവന കേന്ദ്രങ്ങളിലെത്തുന്നവര്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. രണ്ട് മീറ്റര്‍ അകലം പാലിച്ച് മാത്രമെ സേവന കേന്ദ്രങ്ങളില്‍ തുടരാന്‍ പാടുള്ളൂ. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

എന്നാല്‍, ആര്‍ഒപി സേവന കേന്ദ്രങ്ങളിലെത്തുന്നതിന് പകരം പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com