ADVERTISEMENT

ദുബായ് ∙ ദുബായ് ദെയ്റയിലെ എയർ ഇന്ത്യാ ഒാഫീസിൽ നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ആവശ്യമുള്ളവരുടെ വൻ തിരക്ക്. ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. യുഎഇയിൽ നിന്ന് വന്ദേഭാരത് മിഷൻ പദ്ധതി വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർ ഇനി എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ,  അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫീസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചതിനെ തുടർന്നാണിത്. ഇന്ന്(29) ഉച്ചയോടെ തന്നെ വനിതകളടക്കം 500 പേർ ടിക്കറ്റിനായി തങ്ങളെ സമീപിച്ചെന്ന് എയർ ഇന്ത്യാ പ്രതിനിധി മനോരമ ഒാൺലൈനിനോട് പറഞ്ഞു. രാവിലെ 7 മുതൽ തന്നെ ഒാഫീസിന് മുൻപിൽ തിരക്കു പ്രത്യക്ഷപ്പെട്ടു. കനത്ത ചൂട് സഹിച്ചും ആളുകൾ മണിക്കൂറോളം ക്യൂ നിന്നു. എന്നാൽ, പലരും ഒാൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതിനാൽ, ഇതിന് വഴികളില്ലാതെ നേരിട്ടെത്തിയവർക്ക് അടുത്ത ദിവസങ്ങളിലൊന്നും സീറ്റ് ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

തൊഴിലാളികൾ, കഫ്റ്റീരിയ, ഗ്രോസറി ജീവനക്കാർ മുതൽ ഉയർന്ന ജോലിക്കാർ വരെ ടിക്കറ്റിനായി എത്തി. ഇന്ത്യൻ എംബസി വെബ് സൈറ്റിർ പേര് റജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് യാത്രാനുമതി. ഇതറിയാതെ എത്തിയവരും ഒട്ടേറെയുണ്ടായിരുന്നു. ഇവർക്ക് നിരാശരായി മടങ്ങേണ്ടിയും വന്നു.

 യുഎഇയിലെ അംഗീകൃത എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഏജൻറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം. ജൂലൈ മൂന്ന് മുതൽ 14 വരെയുള്ള നാലാം ഘട്ടത്തിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലേക്കാണ് യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി. അബുദാബിയിൽ നിന്ന് ഒൻപതും ദുബായിൽ നിന്ന് ഇരുപത്തിനാലും സർവീസുകളാണ് നാലാം ഘട്ടത്തിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com