ADVERTISEMENT

ദോഹ ∙ നവംബറില്‍ നടക്കുന്ന 8-ാമത് അജ്യാല്‍ ചലച്ചിത്രമേളയിലെ 'മെയ്ഡ് ഇന്‍ ഖത്തര്‍' വിഭാഗത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കാം. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അജ്യാല്‍ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.  മേളയിലെ പ്രധാന വിഭാഗങ്ങളിലൊന്നാണ് മെയ്ഡ് ഇന്‍ ഖത്തര്‍. ഖത്തറിലെ പ്രഗത്ഭരായ പ്രാദേശിക സിനിമ പ്രവര്‍ത്തകരുടെ മികച്ച ഡോക്യുമെന്ററി സിനിമകളും മറ്റുമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രാദേശിക സിനിമ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ സിനിമകള്‍ രാജ്യാന്തര വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ് മെയ്ഡ് ഇന്‍ ഖത്തര്‍ നല്‍കുന്നത്. 

   കഴിഞ്ഞ വര്‍ഷം 23 സ്വദേശി  സംവിധായകരുടേയും ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിനിമ സംവിധായകരുടേയും ചിത്രങ്ങളാണ് മെയ്ഡ് ഇന്‍ ഖത്തറില്‍ പ്രദര്‍ശിപ്പിച്ചത്. 39 രാജ്യങ്ങളില്‍ നിന്നുള്ള 23 ഫീച്ചര്‍ സിനിമകള്‍, 73 ഹ്രസ്വ ചിത്രങ്ങളുമാണ് കഴിഞ്ഞ വര്‍ഷം മേളയിലേക്ക് തിരഞ്ഞെടുത്തത്. 8-ാമത് അജ്യാല്‍ ചലച്ചിത്രമേള നവംബര്‍ 18 മുതല്‍ 23 വരെയാണ് ഇത്തവണ നടക്കുന്നത്. സെപ്റ്റംബര്‍ 3 വരെയാണ് സിനിമകള്‍ സമര്‍പ്പിക്കാനുള്ള സമയം.  മേളയിലെ പ്രധാന വിഭാഗങ്ങളിലൊന്നാണ് മെയ്ഡ് ഇന്‍ ഖത്തര്‍. ഖത്തറിലെ പ്രഗത്ഭരായ പ്രാദേശിക സിനിമ പ്രവര്‍ത്തകരുടെ മികച്ച ഡോക്യുമെന്ററി സിനിമകളും മറ്റുമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രാദേശിക സിനിമ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ സിനിമകള്‍ രാജ്യാന്തര വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൂടിയാണ് മെയ്ഡ് ഇന്‍ ഖത്തര്‍ നല്‍കുന്നത്. 

ചലച്ചിത്രമേളയിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 9 ഉം മെയ്ഡ് ഇന്‍ ഖത്തറിലേക്ക് സെപ്റ്റംബര്‍ 3 ഉം ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  https://www.dohafilminstitute.com/filmfestival/submit-a-film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com