ADVERTISEMENT

ദുബായ് ∙ കെഎംസിസി വനിതാ വിഭാഗം ചാർട്ടർ ചെയ്ത ഫ്ലൈ ദുബായ് വിമാനം 168 യാത്രക്കാരുമായി കണ്ണൂരിലെത്തി. ഇതാദ്യമായാണ് ഒരു വനിതാ കൂട്ടായ്മയുടെ വിമാന സർവീസ്.

രക്ഷാധികാരി ഷംസുന്നിസ ഷംസുദ്ദീൻ ടിക്കറ്റുകൾ കൈമാറി. വനിതാ വിങ് രക്ഷാധികാരി നസീമ അസ്‌ലം, പ്രസിഡന്റ് സഫിയ മൊയ്തീൻ, ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. നാസിയ ഷബീർ, കോഓർഡിനേറ്റർ സറീന ഇസ്മയിൽ, ഭാരവാഹികളായ റാബിയ സത്താർ, സക്കീന മൊയ്തീൻ, റാബിയ ബഷീർ, ഷാജിത ഫൈസൽ,  ദുബായ് കെഎംസിസി ഭാരവാഹികളായ ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com