ADVERTISEMENT

ഷാർജ ∙  ജനത കൾചറൽ സെന്റർ വടകര എൻ. ആർ ഐ ഫോറം, പയ്യോളി പെരുമ എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തി. സൂനിൽ മയ്യന്നൂർ, ഇ. കെ. ദിനേശൻ, സുനിൽ തച്ചൻകുന്ന് എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് പി .ജി .രാജേന്ദ്രൻ, ജനറൽ സെക്രട്ടറി രാജൻ കോളാവിപാലം, മസ്ഹറുദ്ദീൻ, സി .എം. ഇസ്മാഈൽ ഏറാമല, ഷാജി കൊയിലോത്ത്, ടെന്നിസൺ ചേന്നപ്പള്ളി എന്നിവൾ പങ്കെടുത്തു.  കോഴിക്കോട് വിമാനത്താവളത്തിൽ എൽജെഡി മലപ്പുറം ജില്ലാ കമ്മിറ്റിയും  ജെപിസിസി പ്രവർത്തകരും ചേർന്ന് യാത്രക്കാർക്ക് സ്വീകരണം നൽകി.

വായിക്കാൻ പുസ്തകം

ജെ.സി സി ചാർട്ടേഡ് വിമാത്തിൽ യാത്ര ചെയ്യുന്നവർക്ക് ക്വാറന്‍റീൻ കാലത്ത് വായിക്കാൻ പുസ്തകം സമ്മാനം നൽകി ജെസി സി പ്രവർത്തകർ മാതൃകയായി. വായനാദിനത്തിനോടനുബന്ധിച്ച് എം മുകുന്ദന്റെ ' ഓർമകളിലേയ്ക്ക് മടങ്ങി വരുന്നവർ’ എന്ന പുസ്തകമാണ് വിതരണം ചെയ്തത്. എഴുത്തുകാരൻ ഇ. കെ. ദിനേശന്‍ നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com