ADVERTISEMENT

ദോഹ ∙ ഖത്തറിലെ ജൂലൈ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.10 റിയാല്‍, സൂപ്പര്‍ പെട്രോളിന് 1.20 റിയാല്‍ ഡീസലിന് ലിറ്ററിന് 1.10 റിയാല്‍ ആ്ണ് ജൂലൈയിലെ നിരക്ക്. പ്രീമിയത്തിന് 10 ദിര്‍ഹം, സൂപ്പറിന് 15 ദിര്‍ഹം, ഡീസലിന് 5 ദിര്‍ഹം വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഖത്തര്‍ പെട്രോളിയമാണ് നിരക്ക് പ്രഖ്യാപിച്ചത്. 

ജൂണില്‍ പ്രീമിയത്തിന് 1.00 റിയാല്‍, സൂപ്പറിനും ഡീസലിനും  1.05 റിയാല്‍ വീതമായിരുന്നു നിരക്ക്. മേയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. പെട്രോള്‍, ഡീസല്‍ വിലകളില്‍ 25 ദിര്‍ഹത്തിന്റെ വീതം കുറവ് വരുത്തിയാണ് മേയ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചിരുന്നത്. ഏപ്രിലില്‍ പ്രീമിയത്തിന് 1.25 റിയാല്‍, സൂപ്പറിന് 1.30 റിയാല്‍, ഡീസലിന് 1.30 റിയാല്‍ എന്നിങ്ങനെയായിരുന്നു നിരക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com