ADVERTISEMENT

ദോഹ∙ രാജ്യത്തെ ചികിത്സാ സേവനങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നേടാന്‍ കാലാവധിയുള്ള ഹെൽത്ത് കാര്‍ഡുകള്‍ ഇന്നു മുതല്‍ നിര്‍ബന്ധം. കാര്‍ഡുകള്‍ യഥാസമയം പുതുക്കണമെന്ന് നിര്‍ദേശം.  കോവിഡ്-19 സാഹചര്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കമ്യൂണിറ്റി കോള്‍ സെന്റര്‍, ടെലിഫോണ്‍ സേവനം, മരുന്നുകളുടെ ഹോം ഡെലിവറി തുടങ്ങിയ ഇ-സേവനങ്ങള്‍ക്കുമെല്ലാം ഹെൽത്ത് കാര്‍ഡ് അനിവാര്യമാണ്. 

 

കാര്‍ഡ് പുതുക്കല്‍, നഷ്ടമായതും തകരാര്‍ സംഭവിച്ചതുമായ കാര്‍ഡുകള്‍ക്ക് പകരം പുതിയ കാര്‍ഡ് എടുക്കല്‍ എന്നിവയെല്ലാം സര്‍ക്കാരിന്റെ ഇ-പോര്‍ട്ടലായ ഹുക്കുമി (http://portal.www.gov.qa)വഴിയോ അല്ലെങ്കില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ എല്ലാ ആശുപത്രികളില്‍ നേരിട്ടെത്തിയും കാര്‍ഡ് പുതുക്കാം. നിലവിലെ സാഹചര്യത്തില്‍  ഇ-സേവനം ഉപയോഗിക്കാം. 

 

 

ഓണ്‍ലൈന്‍ വഴി പുതുക്കാം

 

1. ഹുക്കുമി പോര്‍ട്ടലില്‍ ഖത്തര്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് പ്രവേശിക്കാം. സര്‍വീസ് വിഭാഗത്തില്‍ 'റിന്യൂ ഹെല്‍ത് കാര്‍ഡ് ' വിഭാഗത്തില്‍ പ്രവേശിക്കുക.

 

2. കാര്‍ഡ് പുതുക്കാന്‍ ആണെങ്കില്‍ 'പുതുക്കല്‍', നഷ്ടപ്പെട്ടവക്ക് പകരം പുതിയ കാര്‍ഡിനാണെങ്കില്‍ 'റീപ്രിന്റ്'  ക്ലിക്ക് ചെയ്യുക.

 

3. എത്ര വര്‍ഷത്തേക്ക് ഹെൽത്ത് കാര്‍ഡ് പുതുക്കാന്‍ ആഗ്രഹിക്കുന്നു എന്നത് തിരഞ്ഞെടുക്കുക.

 

4. കാര്‍ഡ് ലഭിക്കേണ്ട വിധം തിരഞ്ഞെടുക്കുക. വനിതാ ആശുപത്രിക്ക് സമീപത്തെ 20-ാം നമ്പര്‍ വില്ലയിലെ ഹെൽത്ത് കാര്‍ഡ് വര്‍ക് ഷോപ്പില്‍ ചെന്നാല്‍  കാര്‍ഡ് സൗജന്യമായി ശേഖരിക്കാം. അല്ലെങ്കില്‍ തപാല്‍ സേവനം തിരഞ്ഞെടുക്കാം.

 

5. കാര്‍ഡ് തയാറാകുന്ന വിവരം അറിയണമെങ്കില്‍ എസ്എംഎസ് അയക്കണമെന്ന ബട്ടന്‍ തിരഞ്ഞെടുക്കുക. എസ്എംഎസ് സേവനം സൗജന്യമാണ്. 

 

6. അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമാണോയെന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യാം.

 

7. ഓണ്‍ലൈന്‍ വഴി ഫീസടക്കാം. കാര്‍ഡ് പുതുക്കാന്‍ പ്രവാസികള്‍ക്ക് 1 വര്‍ഷത്തേക്ക് 100 റിയാല്‍. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അല്ലെങ്കില്‍ കാലാവധിക്ക് ശേഷമാണ് പുതുക്കുന്നതെങ്കില്‍ 200 റിയാല്‍. കാര്‍ഡ് തപാലില്‍ ലഭിക്കാന്‍ 10 റിയാല്‍ അധികം നല്‍കണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com