ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്നു പ്രാബല്യത്തിൽ വരും. പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒാഗസ്റ്റ് വരെ ഉച്ചവിശ്രമം അനുവദിക്കണം. ഉച്ചയ്ക്കു 12 മുതൽ വൈകിട്ടു 4വരെയാണിത്. 

രാജ്യത്തെ 30,000 കമ്പനികൾക്ക് ഇതു ബാധകമാണ്. നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന പരിശോധനയുണ്ടാകും. കുറ്റക്കാർക്ക് 3 മാസം വരെ തടവും ചുരുങ്ങിയത് 500 ദിനാർ പിഴയുമാണു ശിക്ഷ. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പരാതി നൽകാം. ഫോൺ: 17873648.

വേനൽക്കാലത്ത് ജോലിചെയ്യുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തൊഴിലാളികൾക്കു ബോധവൽകരണം നൽകണമെന്ന് കമ്പനിയുടമകൾക്ക് തൊഴിൽ മന്ത്രാലയം നിർദേശം നൽകി. വിശ്രമവേളയിൽ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും കുടിവെള്ളം ലഭ്യമാക്കുകയും വേണം. 

കഴിഞ്ഞവർഷം 98% കമ്പനികളും നിയമം പാലിച്ചതായി തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com