ADVERTISEMENT

ദുബായ് ∙ ആരോഗ്യമേഖലയിലെ പ്രവർത്തകർക്ക് ഇടപാട് ചാർജ് ഇല്ലാതെ പണം അയയ്ക്കാൻ അവസരം ഒരുക്കി ലുലു എക്സ്ചേഞ്ച്. യുഎഇയിലെ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാക്കും നഴ്സുമാർക്കുമാണ് സൗജന്യ സേവനം.

കോവിഡിനെതിരേ പോരാട്ടം നടത്തിയവർക്കുള്ള ആദരവായാണ് ഈ സൗകര്യം ഒരുക്കുന്നതെന്നു ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ഒരിക്കൽ പേര് റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ലുലു മണി ആപ്പ് വഴിയും ഇങ്ങനെ പണം അയയ്ക്കാം. 

യുഎഇയിലെ ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ശാഖയിൽ എമിറേറ്റ്സ് ഐഡിയും ഹോസ്പിറ്റൽ ഐഡി കാർഡും കാണിച്ച് റജിസ്റ്റർ ചെയ്യാം. 

ജിസിസി മേഖലയിൽ കോവിഡ് കാലത്ത് 24 ലക്ഷം പേർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തതിന്റെ തുടർച്ചയാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com