sections
MORE

അപ്രതീക്ഷിതമായി കോവിഡ്,ക്വാറന്റീൻ ഒരു ജീവിത പാഠം; രോഗത്തെ അതിജീവിച്ച മലയാളി യുവാവ്

santhosh
സന്തോഷ് ഇടയത്ത്
SHARE

ദോഹ ∙ എറണാകുളം പെരുമ്പാവൂർ സ്വദേശിയും ദോഹയിൽ കൺസ്ട്രക്ഷൻ കമ്പനി മെക്കാനിക്കൽ എൻജിനീയറുമായ സന്തോഷ് ഇടയത്ത് കോവിഡ്-19 ദുരിതാശ്വാസ, പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഓടിനടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കോവിഡ് സ്ഥിരീകരിക്കുന്നത്. ക്യാൻവാസിൽ വർണങ്ങളുടെ ലോകം തീർത്താണ് ചിത്രകാരൻ കൂടിയായ സന്തോഷ് ക്വാറന്റീൻ ദിനങ്ങൾ ആഘോഷിച്ചത്.

പുതു ജീവിതവീക്ഷണങ്ങളുടെ കാലമായിരുന്നു ക്വാറന്റീൻ എന്ന് സന്തോഷ് പറയുന്നു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും രോഗഭീതി ഉണ്ടായിരുന്നില്ല. പോറ്റമ്മയായ നാടിന്റെ രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ തികച്ചും അഭിമാനമായിരുന്നു. നിർമാണ സൈറ്റിൽ നിന്നാണ് കോവിഡ് പിടിപെട്ടത്. ആദ്യമൊന്നു പകച്ചു. ഭാര്യ ദീപയെ വീട്ടിൽ നിന്ന് സുരക്ഷിതമായി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്.

santhosh-drawing
ക്വാറന്റീനിൽ സന്തോഷ് ഇടയത്ത് പൂർത്തിയാക്കിയ ഖത്തറിന്റെ ചിത്രം.

ഡോക്ടർമാരുടെ നിർദ്ദേശപ്രകാശം വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിഞ്ഞു. പെട്ടെന്ന് ഒറ്റയ്ക്കായതിന്റെ കടുത്ത മാനസിക സമ്മർദത്തെ മറികടക്കാൻ  പുസ്തകങ്ങളും, ഇഷ്ടമേഖലയായ ചിത്രരചനയും സുഹൃത്തുക്കളുടെ നിരന്തരമായ ഫോൺവിളികളും ഏറെ സഹായകമായി. നാം നമ്മളെ തന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ട് എപ്പോഴും സജീവമായിരിക്കേണ്ടത് എത്രത്തോളം പ്രാധാന്യമുള്ള കാര്യമാണെന്നതും കൂടുതൽ ബോധ്യപ്പെട്ടു. പ്രിയ സുഹൃത്തായ പ്രഭ ഹെൻട്രി ഉൾപ്പെടെയുള്ള ഉറ്റചങ്ങാതിമാർ യഥാസമയം വാതിൽപടിയിൽ ഇഷ്ടവിഭവങ്ങൾ എത്തിച്ചു.

ബന്ധുജനങ്ങളും സുഹൃത്തുക്കളുമെല്ലാം ഫോൺ വിളികളിലൂടെ ചേർത്തുപിടിച്ചു ധൈര്യം നൽകി. ക്വാറന്റീൻ ഒരു ജീവിത പാഠമാണ്. എത്ര  സുഖ സൗകര്യങ്ങൾ ഉണ്ടെങ്കിലും പരസ്പരം താങ്ങാകുവാൻ ആരുമില്ലെങ്കിൽ നാം നമ്മിൽ തന്നെ ഒറ്റപ്പെട്ടു പോകുമെന്ന പാഠം. ദുരിതമനുഭവിക്കുന്നവരെ അകക്കണ്ണ് തുറന്നു തന്നെ കാണണമെന്ന പാഠം. തനിച്ചായി പോകുന്നവർക്ക് ഒരു കേൾവിക്കാരനായെങ്കിലും മറ്റുള്ളവർ മാറണമെന്ന പാഠം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA