ADVERTISEMENT

ദുബായ് ∙ ദുബായിയുടെ കുതിരപ്പൊലീസ് 25 മിനിറ്റിനകം വാഹനമോഷ്ടാവിനെ പിടികൂടി. നവാഫ് ഹസൻ ഖൽഫാൻ, മുഹമ്മദ് ഷെയ്ഖ് അബ്ദുല്ലഎന്നീ കുതിരപ്പൊലീസുകാരാണ് മോഷ്ടാവിനെ കൈയോടെ പിടികൂടിയത്. മോഷ്ടിച്ച കാറും കണ്ടെടുത്തു. നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന സബ്ക ഏരിയയിൽ നിന്നാണ് കാർ മോഷണം പോയതെന്ന് ദുബായ് മൗണ്ടഡ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.എക്സ്പേര്‍ട് മുഹമ്മദ് അൽ അദബ് പറഞ്ഞു. 

dubai-police-officers

ഉടൻ തന്നെ കമാൻഡ് ആൻഡ‍് കൺട്രോൾ സെന്റർ അറസ്റ്റ് നോട്ടീസ് പുറപ്പെടുവിച്ചു. കാണാതായ വാഹനത്തിന്റെ വിവരങ്ങളും നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് പ്രദേശം പൊലീസ് അരിച്ചുപെറുക്കി. തുടർന്നാണ് നവാഫ് ഹസൻ ഖൽഫാൻ, മുഹമ്മദ് ഷെയ്ഖ് അബ്ദുല്ല എന്നീ കുതിരപ്പൊലീസുകാർ സംശയകരമായ സാഹചര്യത്തിൽ ആഫ്രിക്കക്കാരനെ കണ്ടെത്തിയതും അറസ്റ്റു ചെയ്തതും. 

പ്രതിയുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അറസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രപരമായ നീക്കത്തിലൂടെ 25 മിനിറ്റിനകം പ്രതിയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com