ADVERTISEMENT

ഉപ്പള ∙ മഞ്ചേശ്വരം സ്വദേശി സൗദി അറേബ്യയിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചു. കടമ്പാർ മീത്തലപ്പുര ഹൗസിൽ അബ്ദുൽ ഖാദർ ഹാജിയുടെയും പരേതയായ ബീഫാത്തിമ ഹജ്ജുമ്മയുടെയും മകൻ ഉമറുൽ ഫാറൂഖ് (35) ആണ് മരിച്ചത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു. 4 ദിവസം മുൻപാണ് പൊള്ളലേറ്റത്. രാവിലെ ജോലിക്ക് പോയി രാത്രി എട്ടോടെ തിരിച്ചെത്തിയിരുന്നു.

താമസ സ്ഥലത്തെ ഒന്നാം നിലയിൽ അടുക്കളയിൽ നിന്നാണ് പൊള്ളലേറ്റത്. അഞ്ചാം നിലയിൽ താമസിക്കുന്ന ഉമറുൽ ഫാറൂഖിന് ഒന്നാം നിലയിലെ അടുക്കളയിൽ വച്ച് പൊള്ളലേറ്റതിൽ സംശയമുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശികളായ 4 പേരെ കസ്റ്റഡിയിലെടുത്തതായും നാട്ടിലെ ബന്ധുക്കൾ പറഞ്ഞു. ഭാര്യ: അനീസ. മക്കൾ: അബ്ദുൽ ഖാദർ അജ്ഷൽ, ഫാത്തിമ അഷ്‍വ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ റഹ്മാൻ, അബ്ദുൽ അസീസ്, ഇബ്രാഹിം, സിദ്ദീഖ്, മറിയംബി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com