ADVERTISEMENT

ദോഹ∙ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) വയോധികർക്കുള്ള സേവനങ്ങൾ വിപുലീകരിച്ചു. എച്ച്എംസി ആശുപത്രികളിലെ ജെറിയാട്രിക്‌സ് വകുപ്പിന്റെ പകൽ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തനം രാവിലെ 7 മുതൽ രാത്രി 10 വരെയാക്കി. പ്രവർത്തനസമയം കുറച്ചത് തിരക്ക് വർധിക്കാൻ ഇടയാക്കിയ സാഹചര്യത്തിലാണ് സമയം നീട്ടിയത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് സേവനം ലഭിക്കുന്നത്. ഗുരുതരമല്ലാത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് പകൽ പരിചരണ കേന്ദ്രത്തിന്റെ സേവനം തേടാം.

മുൻകൂർ അനുമതിക്കായി 33253128, 55193240 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. അടുത്തിടെ റുമൈല ആശുപത്രിയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള വയോധികരെ പരിചരിക്കാനായി പുതിയ യൂണിറ്റ് തുറന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com