ADVERTISEMENT

ദോഹ∙വൈറ്റമിൻ, മിനറൽ സപ്ലിമെന്റുകൾ കഴിക്കുന്നതിനു മുൻപായി ഡോക്ടറുടെ ഉപദേശം തേടണമെന്നു നിർദേശം. ഇവയുടെ അമിതമായ ഉപയോഗം ആരോഗ്യത്തെ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ്.

രാജ്യത്ത് കോവിഡ്-19 വ്യാപനത്തെ തുടർന്ന് ഇത്തരം വൈറ്റമിൻ, മിനറൽ സപ്ലിമെന്റുകൾ വൈറസിനെതിരെ ഫലപ്രദമെന്ന തരത്തിലുള്ള പരസ്യങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഫാർമസികളിൽ വൈറ്റമിൻ, സി, ഡി തുടങ്ങിയ സപ്ലിമെന്റുകൾ വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) മുന്നറിയിപ്പ്.   വിട്ടുമാറാത്ത മറ്റ് രോഗങ്ങളുള്ളവരിൽ ഇവ കൂടുതൽ അപകടം ചെയ്യുമെന്ന് എച്ച്എംസി ഫാമിലി മെഡിസിൻ കൺസൽറ്റന്റ് ഡോ.ഹസൻ മുഹമ്മദ് ഹസൻ സഖർ പറഞ്ഞു. 

വൈറ്റമിൻ,, മിനറൽ സപ്ലിമെന്റുകൾക്ക് പകരം ആരോഗ്യകരമായ ഭക്ഷണക്രമം, പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ സമീകൃത ആഹാരം, ശരിയായ ഉറക്കം, ശാരീരിക വ്യായാമം എന്നിവയിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com