ADVERTISEMENT

ദുബായ് ∙ ടയർ പഞ്ചറായതിനെ തുടർന്നു റോഡിൽ നിർത്തിയിട്ട ബസിനു പിന്നിൽ ട്രക്ക് ഇടിച്ച് 2 പേർ മരിക്കുകയും 5 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. 

മുഹമ്മദ് ബിൻ സായിദ് റോഡിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ബസിനു പിന്നിൽ മുന്നറിയിപ്പു ബോർഡ് വയ്ക്കാതിരുന്നതാണ് അപകടകാരണമായതെന്നു ട്രാഫിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ബ്രിഗേഡിയർ സൈഫ് മുഹയ്യർ അൽമസ്റൂഇ പറഞ്ഞു. ചവർ കയറ്റിവന്ന വാഹനമാണ് ഇടിച്ചത്. 

കഴിഞ്ഞ ഞായറാഴ്ച ഷാർജ റോഡിലും സമാന രീതിയിൽ അപകടമുണ്ടായി. പഞ്ചറായതിനെ തുടർന്നു റോഡിൽ നിർത്തിയിട്ട കാറിൽ ബൈക്കിടിച്ച് ഡെലിവറി ബോയ് തൽക്ഷണം മരിക്കുകയായിരുന്നു. 

ടയർ പൊട്ടിയാൽ

ടയർ പൊട്ടിയാൽ ഉടൻ പൊലീസിൽ വിവരമറിയിച്ച് മുൻ കരുതൽ സ്വീകരിക്കണം. 

പട്രോളിങ് വാഹനം ടയർ പൊട്ടിയ വാഹനത്തിന്റെ പിന്നിൽ നിർത്തി സുരക്ഷയൊരുക്കുമെന്നും വ്യക്തമാക്കി.

വേനൽക്കാലത്ത് ടയർ പൊട്ടിയുള്ള അപകടങ്ങൾക്കു സാധ്യതയേറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com