ADVERTISEMENT

അബുദാബി∙ പരിസ്ഥിതി നിയമലംഘനത്തിന് അബുദാബിയിൽ ഒരു കോടി ദിർഹം (20.43 കോടി രൂപ) പിഴ. പുതിയ പരിസ്ഥിതി നിയമത്തിലാണു ശിക്ഷ കടുപ്പിച്ചത്. നേരത്തെ 10,000 ദിർഹമായിരുന്നു പിഴ.  വർധന 1000 മടങ്ങ്. നിയമം ലംഘിച്ച സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യും. ജൈവ വൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അബുദാബി എൻവയൺമെന്റ് അതോറിറ്റി അറിയിച്ചു. പുതിയ നിയമത്തിന് എക്സിക്യൂട്ടീവ് കൗൺസിലിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

മരുഭൂമിയിലെ തനത് ചെടികളുടെ സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനും പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുതിയ നിയമവും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com