ADVERTISEMENT
മസ്‌കത്ത് ∙ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കുട്ടികളുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനുമായി പ്രവർത്തിച്ചു വരുന്ന ജവഹർ ബാൽ മഞ്ച് ഒമാനിലെ ഇബ്രയിൽ രൂപീകരിച്ചു. വിദ്യാർഥികളെ ഓൺലൈനായി സംഘടിപ്പിച്ചാണ് ജവഹർബാൽമഞ്ച് രൂപീകരിച്ചത്. മാനസികാരോഗ്യവും വ്യക്തിത്വവും ഉണ്ടാക്കി കൊടുക്കുന്നതിനുള്ള ക്ലാസുകളാണ് ബാൽമഞ്ച് കുട്ടികൾക്കായി ക്രമീകരിച്ചിട്ടുള്ളത്. ക്ലാസുകൾക്കു നേതൃത്വം നൽകുന്നത് ജയസജീവ്, ശരണ്യബിനോജ് എന്നീ അധ്യാപകരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com