ADVERTISEMENT

കുവൈത്ത് സിറ്റി∙ വന്ദേ ഭാരത് മിഷൻ നാലാംഘട്ടത്തിന്റെ ഭാഗമായി കുവൈത്തിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസ് നാളെ ആരംഭിക്കും. തിരുവനന്തപുരം, കൊച്ചി സെക്ടറുകളിലേക്കാണ് നാളെ വിമാനമുള്ളത്. 

11ന് കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കും സർവീസുണ്ട്. വരും ദിവസങ്ങളിലും കേരളം ഉൾപ്പെട വിവിധ സംസ്ഥാനങ്ങളിലേക്ക് കുവൈത്തിൽനിന്ന് വിമാന സർവീസ് നടത്തുന്നുണ്ട്. 

മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിന്റെ തുടക്കത്തിലും കുവൈത്തിൽനിന്ന് കേരളത്തിലേക്ക് വന്ദേഭാരത് മിഷൻ വിമാന സർവീസ് ഇല്ലാതിരുന്നത് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. 

വന്ദേ ഭാരത് മിഷനുവേണ്ടി ഗോ എയറും ഇൻഡിഗോയുമാണ് സർവീസ് നടത്തുന്നത്. ഇന്നലെ കുവൈത്തിൽനിന്ന് ജയ്പുർ (2), അഹമ്മദാബാദ്, ബെംഗളൂരു, ലക്നൗ എന്നീ സെക്ടറുകളിലേക്ക് സർവീസുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com