ADVERTISEMENT

ദോഹ∙  താപനില ഉയരുന്നതിനാൽ  സുരക്ഷാ മുൻകരുതൽ സ്വീകരിച്ചു വേണം കടലിലും നീന്തൽ കുളങ്ങളിലും നീന്താനെന്ന് നിർദേശം. കുട്ടികളുടെ മേൽ ശ്രദ്ധ വേണമെന്നും അധികൃതർ. കാലാവസ്ഥാ അറിയിപ്പുകളും ശ്രദ്ധിക്കണം.

അനുമതിയുള്ള സ്ഥലത്തു മാത്രം സുരക്ഷാ ജാക്കറ്റുകൾ ധരിച്ചാകണം നീന്തൽ. കുട്ടികളെ തനിച്ച് നീന്താൻ അനുവദിക്കരുത്. അംഗീകൃത കേന്ദ്രങ്ങളിൽ നിന്ന് നീന്തൽ പരിശീലനം നൽകണം. മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള സിപിആർ നൽകേണ്ടതും പഠിപ്പിക്കണം.

കുളത്തിനു ചുറ്റം ഉയരത്തിൽ വേലികെട്ടുകയും വേണമെന്നും ഹമദ് മെഡിക്കൽ കോർപറേഷന്റെ നിർദേശങ്ങളിൽ പറയുന്നു.  കാറിനുള്ളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത്.നിർജലീകരണം, പനി, സൂര്യാഘാതം തുടങ്ങി മരണത്തിന് വരെ കാരണമായേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com