ADVERTISEMENT

ഷാർജ  ∙ കാത്തലിക് കോൺഗ്രസ് യുഎഇയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ദുബായിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. 

 നഴ്‌സുമാർ, അവരുടെ കുടുംബാംഗങ്ങൾ,  സന്ദർശക വീസയിൽ ജോലിയന്വേഷിച്ചു വന്നു മടങ്ങിപ്പോകാൻ കഴിയാതെ മാസങ്ങളായി ദുരിതത്തിലായിരുന്നവർ, ജോലി നഷ്ട്ടപ്പെട്ടതിനാൽ സാമ്പത്തികപ്രതിസന്ധിയിലായവർ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് സൗജന്യ വിമാന ടിക്കറ്റുകളും  മറ്റുള്ള യാത്രക്കാർക്കു വന്ദേ ഭാരത് മിഷന്‍ വിമാനങ്ങളെക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകാനും കാത്തലിക് കോൺഗ്രസിനു സാധിച്ചതായി  ഭാരവാഹികൾ പറഞ്ഞു. വികാരിയേറ്റ് ഓഫ് സതേൺ അറേബ്യായിലെ എല്ലാ ഇടവകകളിൽനിന്നുമുള്ളവർക്കും യാത്രചെയ്യാൻ അവസരം ലഭിച്ചതായും പ്രസിഡന്റ് ബെന്നി പുളിക്കേക്കര പറഞ്ഞു. 

cath-congress-uae

ഷാർജ സെന്റ് മൈക്കിൾസ് ചർച്ച്  വികാരി ഫാ. വർഗീസ്  ചെമ്പോളി രണ്ടാമത്തെ ചാർട്ടേർഡ് വിമാനത്തിന്റെയും ജബൽ അലി സെന്റ്. ഫ്രാൻസിസ് അസ്സീസ്സി ചർച്ച് അസി. വികാരി ഫാ. ബിജു പണിക്കപ്പറമ്പിൽ മൂന്നാമത്തെ ചാർട്ടേർഡ് വിമാനത്തിന്റെയും  ഫ്‌ളാഗ് ഓഫ് കർമം നിർവഹിച്ചു. 

കാത്തലിക് കോൺഗ്രസ് പ്രസിഡൻ്റ് ബെന്നി മാത്യു പുളിക്കേക്കര, ജനറൽ സെക്രട്ടറി രഞ്ജിത് ജോസഫ്,  വൈസ്  പ്രസിഡന്റുമാരായ രാജീവ് ഏബ്രഹാം, ടോം അലക്സ്, ജോയന്റ് സെക്രട്ടറി നിക്കി ജോർജ്, ട്രഷറർ മജോ ആന്റണി, മീഡിയ ഇൻ ചാർജ് ലിജു ചാണ്ടി, പ്രൊജക്ട് കോ ഒാർഡിനേറ്റർ സന്തോഷ് മാത്യു, എസ്എംസി പ്രസിഡന്റുമാരായ  ബെന്നി തോമസ് (ദുബായ്), ഷാജു ജോസഫ് (ഷാർജ), മാത്യു പോൾ (അജ്‌മാൻ) എന്നിവര്‍ സംബന്ധിച്ചു. വർക്കിങ് കമ്മിറ്റി ഭാരവാഹികൾ, എസ്എംസി എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ  സഹകരണത്തോടെയായിരുന്നു പദ്ധതി.  

ജോലി നഷ്ട്ടപ്പെട്ടു കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കുന്നതിനായി എല്ലാ രൂപതകളിലും കാത്തലിക് കോൺഗ്രസ്  ഹെൽപ്  ഡെസ്ക് രൂപീകരിച്ചതായി ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com