ADVERTISEMENT

ദോഹ∙ കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറിലേക്ക് തിരികെയെത്താന്‍ കഴിയാതിരുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ ബാച്ച് ബുധനാഴ്ച കേരളത്തില്‍ നിന്ന് ദോഹയില്‍ മടങ്ങിയെത്തും.

ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം 7.30 ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം പ്രാദേശിക സമയം 10.30ന് ദോഹയിലെത്തും. ഡോക്ടര്‍മാരും നഴ്‌സുമാരും അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ 170 ഓളം പേരാണ് യാത്രാ സംഘത്തിലുള്ളത്. ദോഹയിലെത്തിയ ശേഷമുള്ള ക്വാറന്റീന്‍ ചെലവ് എച്ച്എംസിയാണ് വഹിക്കുന്നത്.

ജീവനക്കാരെ തിരികെ എത്തിക്കാനുള്ള എച്ച്എംസിയുടെ നടപടികള്‍ക്ക് ഇന്ത്യന്‍ എംബസിയുമായുള്ള കോ-ഓര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഖത്തര്‍ (ഫിന്‍ക്യു) ആണ്.. നാട്ടില്‍ കഴിയുന്ന എച്ച്എംസിയുടെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും മെഡിക്കല്‍ ഇതര ജീവനക്കാരേയും 3 ബാച്ചുകളിലായി തിരികെ എത്തിക്കാനാണ് എച്ച്എംസി തയ്യാറെടുക്കുന്നത്. ഇവരില്‍ ആദ്യ സംഘമാണ് നാളെ എത്തുന്നതെന്ന് ഫിന്‍ക്യു പ്രസിഡന്റ് ബിജോയ് ചാക്കോ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com