ADVERTISEMENT

അബുദാബി ∙ ജീവനക്കാർക്കായി ലുലുഗ്രൂപ്പ് പണിത അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം പ്രവർത്തനമാരംഭിച്ചു. അബുദാബിയിലെ മുസഫയിലുള്ള ഐക്കാഡ് സിറ്റിയിലാണ് സമുച്ചയം ഒരുക്കിയത്. 10.32 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള സമുച്ചയത്തിൽ ഏകദേശം പതിനായിരത്തിലേറെ ജീവനക്കാർക്ക്  താമസിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

സമുച്ചയത്തിൽ 20 വിവിധോദ്ദേശ കെട്ടിടങ്ങളാണുള്ളത്. ഇതിൽ മൂന്ന് നിലകളിലായി പണിത 11 കെട്ടിടങ്ങൾ ജീവനക്കാർക്ക് മാത്രം താമസിക്കാനുള്ളതാണ്. ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ഉല്ലാസങ്ങൾക്കായി കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സമുച്ചയം പണിതുയർത്തുന്നതിന് സ്ഥലം അനുവദിച്ചുതന്ന അബുദാബി ഭരണാധികാരികളോടുള്ള  കൃതജ്ഞത ഈ അവസരത്തിൽ അറിയിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തുന്നതിൽ ലുലു ഗ്രുപ്പ് ഏറെ ശ്രദ്ധാലുവാണെന്നും വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയും സഹപ്രവർത്തകരുടെ ആത്മാർത്ഥതയുടെയും പരിശ്രമത്തിൻ്റെയും ഫലമാണ് ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചയ്ക്ക് കാരണമെന്നും യൂസഫലി കൂട്ടിച്ചേർത്തു

ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, വോളിബോൾ കോർട്ട് തുടങ്ങിയ ഔട്ഡോർ കായിക ഇനങ്ങൾക്കും ടെബിൾ ടെന്നീസ് ഉൾപ്പെടെയുള്ള ഇൻഡോർ ഇനങ്ങൾക്കായുള്ള വിശാലമായ സജ്ജീകരങ്ങൾ ജീവനക്കാരുടെ കായിക ക്ഷമത വർധിപ്പിക്കുന്നു. ഇത് കൂടാതെ അത്യാധുനിക സൗകര്യങ്ങളുള്ള ജിനേഷ്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

കേന്ദ്രീകൃത അടുക്കള, ഭക്ഷണം കഴിക്കുന്നതിനായി 2 രണ്ട് നിലകളിലായുള്ള വിശാലമായ ഹാൾ, അത്യാധുനിക ലോൺഡ്രി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ കഫ്തീരിയ, റസ്റ്റോറന്റ്, സലൂൺ എന്നിവയും ഇവിടെയുണ്ട്. വിശാലമായ പള്ളി അങ്കണവും ഒരു ക്ലിനിക്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സി.സി.ടി.വി ഉൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെക്യൂരിറ്റി സിസ്റ്റവും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്.

സഹപ്രവർത്തകർക്കായി ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന താമസ സമുച്ചയങ്ങൾ മറ്റ് നഗരങ്ങളിലും രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ദുബായിലെ സമുച്ചയത്തിന്റെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ വരും നാളുകളിൽ  ആരംഭിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

English Summary: Building complex for employees by Lulu group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com