ADVERTISEMENT

മക്ക∙ ഈ വർഷത്തെ ഹജ് പരിപാലനത്തിന് നിഷ്കർഷിച്ച നിർദേശങ്ങളിൽ ഒരുവിധ ഒത്തുതീർപ്പുകളും ഉണ്ടാകില്ലെന്ന സൗദി ഹജ്-ഉംറ ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദൻ പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെയും ഹജ് നിർഹിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ ഹജിനായി പഴുതടച്ച ഒരുക്കങ്ങളും കൃത്യമായ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തവും കർശനവുമായ രീതിയിൽ അവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹജിൽ പങ്കെടുക്കുന്ന തീർഥാടകരെ നിർണയിക്കുന്നതിൽ പോലും മനുഷ്യ ഇടപെടൽ തീരെയില്ല. 

സുതാര്യവും ശക്തവുമായ സംവിധാനം വഴിയാണ് ആ പ്രക്രിയ പൂർത്തിയാക്കിയതെന്നും സർക്കാർ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് ഡോ. ബന്ദൻ പറഞ്ഞു .തീർഥാടകർക്ക് സുരക്ഷിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ രാജ്യം പ്രതിജ്ഞാബന്ധമാണ്. മാർച്ചിൽ മഹാമാരിക്ക് തുടക്കം കുറിച്ചപ്പോൾ അരലക്ഷം തീർഥാടകർ രാജ്യത്തിലുണ്ടായിരുന്നു. മക്കയിലും മദീനയിലും അണുബാധ വ്യാപിക്കുന്നത് തടയാൻ കർശനമായ പ്രതിരോധ നടപടികളാണ് രാജ്യം സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ഹജിനായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ആരോഗ്യമാണ് പ്രധാനം. പങ്കെടുക്കുന്നവരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എല്ലാ മുന്നൊരുക്ക പ്രവർത്തനങ്ങളും നടത്തിയത്.

saudi-hajj

കൊറോണ വൈറസിന്റെ ഭീഷണിയെത്തുടർന്ന് ഈ വർഷത്തെ ഹജ് തീർഥാടനത്തിലെ പങ്കാളിത്തം ‘ആഗോള പൊതുജനാരോഗ്യത്തിന്’ വേണ്ടി പരിമിതപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചതായി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദി നിവാസികളും 65 വയസ്സിന് താഴെയുള്ളവരുമായ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളും അടങ്ങുന്ന 10000 തീർഥാടകർ മാത്രമാണ് ഇപ്രാവശ്യം തീർഥാടനത്തിൽ ഒത്തു ചേരുന്നത്. നിർബന്ധിത കോവിഡ് പരിശോധന നടത്തുകയും മുമ്പും ശേഷവും ക്വാറന്റീന് വിധേയമാക്കുകയും വേണം.  

ആവശ്യമായ സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ എല്ലാ പ്രതിരോധ നടപടികളും പ്രോട്ടോക്കോളുകളും കർശനമായി നിരീക്ഷിക്കും. കഴിഞ്ഞ ദശകത്തിൽ ലോകമെമ്പാടുമുള്ള 150 ദശലക്ഷത്തിലധികം വിശ്വാസികൾക്ക് ഹജ്- ഉംറ നിർവഹിക്കുന്നതിന് സൗദി അറേബ്യ ആതിഥ്യം അരുളിയതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 25 ദശലക്ഷം തീർഥാടകർ ഹജ് നിർവഹിച്ചതായാണ് ഔദ്യോഗിക കണക്ക്. അവരിൽ 1.8 ദശലക്ഷത്തിലധികം പേർ വിദേശത്ത് നിന്നെത്തിയവരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com