ADVERTISEMENT
മസ്കത്ത്∙ ഒമാനിൽ കോവിഡ് പോസിറ്റീവ് ആയവരുടെ ഐസലേഷൻ സംബന്ധിച്ചു പുതിയ മാർഗനിർദേശങ്ങൾ. ഗുരുതര പ്രശ്നങ്ങൾ ഇല്ലാത്തവർ വീടുകളിൽ 14 ദിവസം ഐസലേഷനിൽ കഴിയണം. കടുത്ത ജലദോഷം, 38 ഡിഗ്രിക്കു മുകളിൽ ശരീരോഷ്മാവ്, ചുമ, ശ്വാസതടസ്സം എന്നിവ േരാഗ ലക്ഷണങ്ങളായി കണക്കാക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ക്വാറന്റീൻ നിർദേശങ്ങൾ
 
∙ പ്രത്യേക മുറിയും ശൌചാലയ സൌകര്യവും ഉണ്ടാകണം. ആശുപത്രിയിൽ പോകാനല്ലാതെ പുറത്തിറങ്ങരുത്. മുറിയിൽ നല്ല വായുസഞ്ചാരം വേണം.

∙ ഭക്ഷണം നൽകാനും മറ്റും കുടുംബത്തിലെ ഒരാളെ ചുമതലപ്പെടുത്തണം. ഇവർക്ക് സർജിക്കൽ മാസ്കും ഗ്ലൌസും നിർബന്ധം. ഉപയോഗത്തിനു ശേഷം ഇവ ഉപേക്ഷിക്കുകയും വേണം.

∙ ഐസലേഷനിൽ കഴിയുന്നവരെ കാണാൻ സന്ദർശകരെ അനുവദിക്കില്ല.

∙ ഇവർക്കുള്ള പാത്രങ്ങൾ, ടവലുകൾ തുടങ്ങിയവ മാറ്റിവയ്ക്കണം. ഇവ പ്രത്യേകം കഴുകണം. വസ്ത്രങ്ങൾ പ്രത്യേകം കഴുകിയുണക്കണം.

∙ മുറി ദിവസവും ശുചിയാക്കുകയും അണുമുക്തമാക്കുകയും വേണം.

∙ ആരോഗ്യപ്രവർത്തകരെ അറിയിക്കാതെ ഐസലേഷൻ അവസാനിപ്പിക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com