ADVERTISEMENT

മക്ക∙ ജീവിതാഭിലാഷം പൂവണിഞ്ഞ സന്തോഷത്തിൽ ഹജ് കർമങ്ങൾ പൂർത്തിയാക്കി തീർഥാടകർ പുണ്യനഗരത്തോട്  വിടപറഞ്ഞു. ചരിത്രത്തിൽ അപൂർവതകളും സവിശേഷതകളും നിറഞ്ഞ ഹജിന് തിരഞ്ഞെടുക്കപ്പെട്ടവർ പൂർണ സംതൃപ്തർ. മൂന്നു ദിവസം മിനയിൽ തങ്ങി മൂന്ന് ദിനങ്ങളിലായി ജംറകളിൽ എറിയലാണ് ഉത്തമമെങ്കിലും അയ്യാമുതശ്‌രീഖിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച കല്ലേറ് കഴിഞ്ഞ് മധ്യാഹ്നത്തിന് മുൻപേ മിന വിടാം എന്ന സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഭൂരിഭാഗവും മിന വിട്ടത്. ശേഷം വിടവാങ്ങൽ ത്വവാഫ് ചെയ്ത് തിരിച്ചുപോക്ക് ആരംഭിച്ചു.  രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ ഉള്ളവർ യാത്രാ വിമാനങ്ങളുടെ പട്ടികക്കനുസരിച്ച് മാത്രം വൈകി. ഇതോടെ ഹജ് കർമങ്ങൾക്ക്  പൂർണ പരിസമാപ്തിയായി. താമസ സ്ഥലത്തെത്തിയാൽ   നിശ്ചിത ദിവസം ഹോം ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. ഹജിന് മുമ്പും അഞ്ചുദിവസം തീർഥാടകരെ മക്കയിലെ ഹോട്ടലുകളിൽ ക്വാറന്റീനിൽ താമസിപ്പിച്ചിരുന്നു 

മിനയിൽ തങ്ങുന്ന സമയങ്ങളിലെ നമസ്കാരങ്ങൾ മസ്‌ജിദുൽ ഖൈഫിൽ നിർവഹിക്കലാണ്‌ പ്രവാചക ചര്യ. എന്നാൽ ഖൈഫ് പള്ളി ഇപ്രാവശ്യം അടഞ്ഞു കിടന്നു. ടെന്റുകൾക്ക് പകരം അബ്‌റാജ് മിന എന്നറിയപ്പെടുന്ന മിനാ ടവറുകളിലാണ് ഹാജിമാർ ഈ വർഷം താമസിച്ചത്. ജംറകളിൽ ആദ്യദിനം താഴത്തെ നില മാത്രമാണ് ഹാജിമാർക്ക് തുറന്ന് നൽകിയത്. ഒരേ സമയം 50 തീർഥാടകരിൽ കൂടാതിരിക്കാനും രണ്ട് മീറ്റർ പരസ്പരം അകലം സൂക്ഷിക്കാനും ശ്രദ്ധിച്ചിരുന്നു. മണിക്കൂറിൽ മൂന്ന് ലക്ഷം തീർഥാടകരുടെ ഒഴുക്ക്‌ ഉണ്ടാകുന്ന സ്ഥലമാണ്‌ ജംറകൾ. ശനിയാഴ്ചമുതൽ മുതൽ മൂന്നാം നില കൂടി ഏറിയൽ കർമത്തിനായി അനുവദിച്ചു. അറഫയിൽ മസ്‌ജിദ്‌ നമിറക്കുള്ളിൽ തിരക്കില്ലാത്ത പ്രാർഥന നടത്താനും ഹറമിൽ അകത്ത് കഅബയെ നേരിൽ കണ്ട് ത്വവാഫ് നിർവഹിക്കാനും ഈ വർഷത്തെ മുഴുവൻ ഹാജിമാർക്കും ഭാഗ്യമുണ്ടായി. കർമങ്ങളോരോന്നും സൂക്ഷ്മമായി നിറവേറ്റിയ ചാരിതാർഥ്യത്തിലാണ് ഓരോ തീർഥാടകനും. കടുത്ത സുരക്ഷാ ക്രമീകരണങ്ങൾക്കും  കോവിഡ് മുന്കരുതലുകൾക്കും ഇടയിൽ അനധികൃത തീർഥാടകർ ആരും ഈ വർഷം പുണ്യ ഭൂമിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഹജ് സുരക്ഷാ സേനാ കമാന്റർ പറഞ്ഞു. 

zam-zam-water

കോവിഡ് കാലത്തും ഹജിന്റെ കർമങ്ങൾക്ക് ഭംഗം വരാതെ  വിജയകരമായി ആതിഥേയത്വം വഹിച്ച സൗദി ഭരണകൂടത്തെയും ആരോഗ്യമന്ത്രാലയത്തെയും തീർഥാടകർ മനസറിഞ്ഞ് പ്രശംസിച്ചു. ലോക ആരോഗ്യ സംഘടന(ഡബ്ള്യു എച്ച് ഒ) നയുടെ പ്രത്യേക അഭിനന്ദവും ലഭിച്ചിരുന്നു. കാൽ കോടിയോളം തീർഥാടകർ ഒരുമിച്ച് കൂടുന്ന ഹജ് ദിനിങ്ങളിൽ  പൊതുജനാരോഗ്യ സംരക്ഷണം മുഖമുദ്രയാക്കി 1000 ആയി എണ്ണം പരിമിതപ്പെടുത്തിയത് വിശ്വാസികളുടെയും സൗദി സർക്കാരിന്റെയും ത്യാഗമാണ്.  വിവിധ രാഷ്ട്രങ്ങളും ഈ ശ്രമത്തെ അഭിനന്ദിച്ചു. അത്യാധുനിക സാങ്കേതിക നൂതന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഓരോ തീർഥാടകന്റെയും ചലനങ്ങളും ആരോഗ്യ സ്ഥിതിയും നിരീക്ഷിച്ചതും  വിലയിരുത്തിയും കര്മങ്ങളിലുടനീളം മുന്നോട്ട് പോയത്. രോഗം പടരാതിരിക്കാനുള്ള   സൗദി ആരോഗ്യ മന്ത്രായലയത്തിന്റെ പൊതുജനാരോഗ്യ തയാറെടുപ്പുകൾ വിപുലമായിരുന്നു.   

25 ലക്ഷ്യത്തെ സ്വീകരിക്കാനുള്ള വിശാലമായ  പശ്ചാത്തല സൗകങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഹജിനായി സർക്കാർ ഒരുക്കിയിരുന്നു. ഇവിടെ തികച്ചും സുരക്ഷിതവും ക്ഷേമപൂര്ണവുമായാണ് 1000 തീർഥാടകർ കർമങ്ങൾ നിർവഹിച്ചത്. തീർഥാടകരുടെ എണ്ണത്തേക്കാൾ സേവകരും ഉദ്യോസസ്ഥരും നിരീക്ഷകരുടെ വലിയ നിര തന്നെ പുണ്യഭൂമിയിൽ ഉണ്ടായിരുന്നു എന്നതാണ് ഈ വർഷത്തെ പ്രത്യേകത. സൗദിയിൽ താമസക്കാരായ 160 രാജ്യങ്ങളിൽ നിന്ന് 25 നും 65 നും ഇടയിൽ രോഗങ്ങളൊന്നും അലട്ടാത്ത 1000 ഓളം തീർഥാടകർക്കാണ്  ഇപ്രാവശ്യം ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചത്. ഹജ് മന്ത്രാലയം നൽകിയ സമ്മാനപ്പൊതിയുമായി നിറഞ്ഞ മനസോടെയാണ് ഹാജിമാർ ഈ വർഷം ഹജിൽ വിടവാങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com