ADVERTISEMENT

ദമാം∙ നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാം വിമാനം ദമാമിൽനിന്നും കൊച്ചിയിലേയ്ക്ക് പറന്നു. 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 176 യാത്രക്കാരുണ്ടായിരുന്നു. ചാർട്ടേഡ് സർവീസുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് (1165 റിയാൽ) ഈടാക്കിയിരുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇതോടൊപ്പം  പിപിഇ കിറ്റും നൽകിയിരുന്നു. 

 നേരത്തെ കണ്ണൂർ, കൊച്ചി സെക്ടറുകളിലേക്കായിരുന്നു സർവീസ്. കോവിഡ് മൂലം പ്രതിസന്ധിയിലായ പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് നോർക്ക ഹെൽപ് ഡെസ്ക് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ഭക്ഷണം, മരുന്ന്, ചികിത്സ, കൗൺസലിങ്, നിയമസഹായം തുടങ്ങി ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ പ്രവാസി മലയാളികൾക്ക് ആശ്വാസമായി. തുടർന്നും ചാർട്ടേഡ് വിമാന സർവീസ് നടത്തുമെന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com