ADVERTISEMENT

ദോഹ ∙ ഖത്തര്‍ കെഎംസിസി ഹ്യൂമന്‍ റിസോഴ്‌സസ്-പരിശീലന വിഭാഗം സംഘടിപ്പിക്കുന്ന വെബിനാര്‍ വെള്ളിയാഴ്ച നടക്കും. നാളെ പ്രാദേശിക സമയം 1 ന് സൂം മീറ്റ് വഴി വെബിനാറില്‍ പങ്കെടുക്കാം. കോവിഡാനന്തര വര്‍ത്തമാന കാല സാഹചര്യങ്ങളിലെ തൊഴില്‍, ബിസിനസ് മേഖലകളിലെ അവസരങ്ങള്‍ എങ്ങനെ അനുകൂലമാക്കാം എന്നതാണ് വെബിനാറിലെ വിഷയം. രാജ്യാന്തര ബിസിനസ് പരിശീലകനും പവര്‍ വേള്‍ഡ് കമ്മ്യൂണിറ്റി സിഎംഡി യുമായ എം.എ റഷീദ് വെബിനാറിന് നേതൃത്വം വഹിക്കും. കോവിഡാനന്തര ലോകത്തെ മാറ്റങ്ങളും സാധ്യതകളും  കൈകാര്യം ചെയ്യേണ്ട വിധവും ഭാവിയെ ലക്ഷ്യം വച്ച് സാമ്പത്തിക രംഗത്ത് മികവുണ്ടാക്കാന്‍ ആസൂത്രണം ചെയ്യേണ്ട രീതികളെകുറിച്ചും വെബിനാറില്‍ ചര്‍ച്ച ചെയ്യും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്  Meeting ID: 879 0130 9799  ഉപയോഗിച്ച് ജോയിന്‍ ചെയ്യാം. സൂമിന് പുറമെ ഖത്തര്‍ കെഎംഎംസിസി  ഫെയ്‌സ് ബുക്ക് പേജിലും പവര്‍ വേള്‍ഡ് ഫെയ്‌സ് ബുക്ക് പേജിലും  http://facebook.com/pwcpage വെബിനാര്‍ ലൈവായി കാണാം. വിഷയ സംബന്ധമായ സംശയ നിവാരണത്തിനും പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com