ADVERTISEMENT

ദോഹ ∙ രാജ്യത്ത് കോവിഡ്-19 സാഹചര്യം തുടരുന്നതിനാൽ ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ടെലിഫോൺ വഴിയുള്ള അടിയന്തര കൺസൽറ്റേഷൻ സേവനങ്ങൾ തുടരും.

കോവിഡ്-19 വ്യാപനത്തിന്റെ തുടക്കത്തോടെയാണ് പ്രതിരോധ നടപടികളുടെ ഭാഗമായി ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഡോക്ടർമാർ രോഗികൾക്ക് ടെലിഫോൺ വഴി കൺസൽറ്റേഷൻ ആരംഭിച്ചത്. കഴിഞ്ഞ 4 മാസമായി ഒട്ടേറെ രോഗികൾക്ക് ടെലിഫോൺ വഴിയുള്ള സേവനം നൽകുന്നുണ്ട്.    

ആഴ്ചയിൽ 7 ദിവസവും രാവിലെ 7 മുതൽ രാത്രി 10 വരെ അടിയന്തര കൺസൽറ്റേഷൻ സേവനം ലഭിക്കും. യൂറോളജി, ഓർത്തോപീഡിക്‌സ് സർജറി, ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, ഡെർമറ്റോളജി, കാർഡിയോളജി, ഇഎൻടി, ഗൈനക്കോളജി, ദന്തൽ, പീഡിയാട്രിക്‌സ്, ന്യൂറോളജി, മാനസികാരോഗ്യം, ഹീമറ്റോളജി, ഓങ്കോളജി എന്നിങ്ങനെ എച്ച്എംസിയുടെ  പ്രത്യേക ക്ലിനിക്കുകളുടെ സേവനങ്ങളാണ് ലഭിക്കുന്നത്. 

രോഗിയുടെ ആരോഗ്യാവസ്ഥ അനുസരിച്ചാണ് ആശുപത്രി സന്ദർശനത്തിന് അനുമതി നൽകുന്നത്. ഹെർണിയ പോലുള്ള രോഗമുള്ളവരോട് ആശുപത്രിയിലെത്തി പരിശോധന നടത്താൻ നിർദേശിക്കും. അതേസമയം ത്വക്ക് സംബന്ധമായ രോഗമുള്ളവരെ ഡോക്ടർ വിഡിയോ കോളിലൂടെ കണ്ട് വിലയിരുത്തിയ ശേഷം ആശുപത്രിയിലെത്തി പരിശോധന നടത്തണോ വേണ്ടയോ എന്നത് തീരുമാനിക്കുകയാണ് ചെയ്യുന്നതെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമണി പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗികൾക്കായി ആശുപത്രിയിൽ  പ്രത്യേക നടവഴിയും ക്രമീകരിച്ചിട്ടുണ്ട്.

16000 എന്ന ഹോട്‌ലൈനിൽ വിളിച്ച് ഡോക്ടറുമായുള്ള ടെലിഫോൺ കൺസൽറ്റേഷനായി ബുക്ക് ചെയ്യാം. ഫോൺ കൺസൽറ്റേഷന് ശേഷം രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com