ADVERTISEMENT

ദുബായ് ∙ സാങ്കേതിക തകരാറ് മൂലം മണിക്കൂറുകളോളം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കാർ പുറപ്പെട്ടുവെന്ന് എയർ ഇന്ത്യാ അധികൃതർ അറിയിച്ചു. 16 മണിക്കൂറിലേറെ വൈകി ഇന്ന് ഉച്ചയോടെയാണ് യാത്രക്കാർ എയർ ഇന്ത്യാ എക്സ്പ്രസിന്റെ മറ്റൊരു വിമാനത്തിൽ യാത്രയായത്. വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഇന്നലെ രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 1540 വിമാനമാണ് വൈകിയത്.

സ്ത്രീകളും കൈക്കുഞ്ഞുമടക്കമുള്ള സന്ദർശക വീസക്കാരും വീസ റദ്ദാക്കി പോകുന്നവരും വിമാനത്താവളത്തിനകത്ത് കുടുങ്ങി. ബാക്കിയുള്ള യാത്രക്കാർക്ക് ഹോട്ടലിൽ താമസ സൗകര്യം നൽകിയിരുന്നു. യാത്രക്കാർക്ക് അധികൃതർ ഭക്ഷണം നൽകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി കൃത്യസമയത്ത് തന്നെ വിമാനം റൺവേയിൽ പ്രവേശിച്ചെങ്കിലും സാങ്കേതിക തകരാറ് മൂലം പറക്കാതിരിക്കുകയായിരുന്നു. തകരാറ് പരിഹരിച്ച് വീണ്ടും പറക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നം തുടർന്നതിനാൽ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com