ADVERTISEMENT

ദോഹ∙ ഖത്തറിന്റെ മനുഷ്യ നിര്‍മിത ദ്വീപായ പേള്‍ ഖത്തറിലെ കുളത്തില്‍ അച്ഛനും മകനും മുങ്ങിമരിച്ചു.വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. പേള്‍ ഖത്തര്‍ അധികൃതര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പേള്‍ ഖത്തറിനുള്ളിലെ പൂന്തോട്ടത്തിലെ കുളത്തിലാണ് അപകടം ഉണ്ടായത്. അറബ് വംശജരാണ് മരണമടഞ്ഞതെന്നാണ് സൂചന.

കളിക്കുന്നതിനിടെ കുട്ടി കുളത്തില്‍ വീഴുകയായിരുന്നു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അച്ഛനും മരണമടഞ്ഞതെന്നാണ് വിവരം. പൊലീസും ആംബുലന്‍സും ഉടന്‍ തന്നെ അപകടസ്ഥലത്ത് എത്തിയെങ്കിലും ഇരുവരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com