ADVERTISEMENT

ദമാം∙ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ലുലു ഹൈപർ മാർക്കറ്റ് ഔട്‍ലെറ്റുകളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഇന്ത്യൻ ഭക്ഷ്യമേള തുടങ്ങി. ഇന്ത്യൻ ഭക്ഷ്യ സമ്പന്നതയുടെ വൈവിധ്യവും രുചിയും മേളിക്കുന്ന ഫെസ്റ്റ് ആഗസ്റ്റ് 18 വരെ നീണ്ടുനിൽക്കും. ലോകമെമ്പാടുമുള്ള ശാഖകളിൽ  ഇന്ത്യൻ ഭക്ഷ്യ ഉത്പന്നങ്ങളുടെ വൈവിധ്യവും വിശാലവുമായ ശ്രേണി പ്രദർശനമാണ് ഭക്ഷ്യമേളയുടെ പ്രധാന ലക്ഷ്യമെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.  

പ്രാദേശിക നാടൻ ഭക്ഷ്യ ഉത്പന്നങ്ങളോടൊപ്പം ഓർഗാനിക്-ഫ്രഷ് ഫുഡിന്റെയും ഗോത്ര വിഭവങ്ങളുടെയും  മധുര പലഹാരങ്ങളുടെയും  വേറിട്ട തിരഞ്ഞെടുപ്പാകും മേള. 'ഫാം റ്റു ഫോർക്' എന്ന സങ്കല്പത്തിൽ പ്രാദേശികവും രാജ്യാന്തര നിലവാരമുള്ളവയുമായ കൂടുതൽ ശുദ്ധവും ആരോഗ്യദാവുമായ ഭക്ഷണ സംസ്കാരം എന്നതാണ് ലുലു മുന്നോട്ട് വെക്കുന്ന കാഴ്‌ചപ്പാടെന്നും ഷെഹീം പറഞ്ഞു. ഇത്തരം രണ്ടായിത്തോളം വിഭവങ്ങൾ മേളക്കെത്തും.  ഇന്ത്യൻ ഫെസ്റ്റിനു പുറമെ സ്‌കൂൾ ഐറ്റംസ്, , ഇ-ലേണിംഗ് ഗാഡ്‌ജെറ്റുകൾ, സ്റ്റേഷനറി, യൂണിഫോം, ഷൂ, ബാഗുകൾ തുടങ്ങി സ്കൂൾ ഓഫറുകളും ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com