ADVERTISEMENT

ദുബായ് ∙ ഇന്ത്യയേയും ഇന്ത്യക്കാരെയും നെഞ്ചോട് ചേർക്കുന്ന സൗദി യുവഗായകൻ ഹാഷിം അബ്ബാസ് ഇന്ത്യയുടെ 74–ാം സ്വാതന്ത്ര്യദിനം മലയാളികളോടൊപ്പം ആഘോഷിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്റെ ഫെയ്സ് ബുക്ക് പേജിൽ അഞ്ചിലേറെ ആശംസകൾ പോസ്റ്റു ചെയ്തു. ഇതിൽ ഒരു വിഡിയോ വൈറലാവുകയും ചെയ്തു. 

‘സാരെ ജഹാം സെ അച്ഛാ...’ എന്ന ദേശഭക്തിഗാനം ആലപിക്കുന്ന വിഡിയോ ഇന്ത്യൻ ദേശീയ പതാക പുതപ്പിച്ച തന്റെ വാഹനത്തോടൊപ്പമുള്ളതാണ്. ഇന്നലെ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം പത്തു ലക്ഷത്തിലേറ പേർ കാണുകയും 36,000ത്തിൽ അധികം ആളുകൾ ഷെയർ ചെയ്യുകയും 2,500ലേറെ പേർ കമന്റ് ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രഫൈൽ ചിത്രം കണ്ടാൽ, അറബ് വേഷം ധരിച്ച ഇന്ത്യക്കാരനാണോ എന്ന് സംശയിച്ചുപോകും. 

saudi-singer-hashim-abbas-indian-independence-day1

സൗദിയിൽ ബിസിനസുകാരനായ ഹാഷിം അബ്ബാസ് കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു. കലാഭവൻ മണിയുടെ നാടൻ പാട്ടുകളുടെ ആരാധകനായ ഇദ്ദേഹം ഒരിക്കൽ ചാലക്കുടിയിൽ മണിയുടെ പാഡി സന്ദർശിച്ചിട്ടുണ്ട്. ഇദ്ദേഹം ആടിത്തിമിർക്കുന്ന മാനത്തെ ചന്ദിരനൊത്തൊരു.., ജിമിക്കി കമ്മൽ എന്നീ വിഡിയോ ആൽബങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. സൗദിയിലെ മലയാളികളുടെ പരിപാടികളിലൊക്കെ ഉദ്ഘാടകനായും മുഖ്യാതിഥിയായും സജീവം. 

saudi-singer-hashim-abbas-indian-independence-day3

കൂടാതെ, മലയാളികളിൽ പലരുടെയും സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുകയും അതിന്റെ വിഡിയോ തന്റെ എഫ്ബി പേജിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു. കേരളത്തിലെ ആനുകാലിക സംഭവ വികാസങ്ങൾ സാകൂതം വീക്ഷിക്കുന്ന ഇദ്ദേഹം ''ചേലോലത് റെഡി ആകും, ചേലോലത് റെഡി ആകുല'' എന്ന അടുത്തിടെ വൈറലായ കുട്ടിയുടെ സംഭാഷണം പങ്കുവച്ച് കോവിഡ്–പ്രളയ ഭീഷണിയുള്ള കേരളത്തിന്‍റെ നന്മയ്ക്ക് വേണ്ടി ആശംസിക്കുന്നതിങ്ങനെ: ''കേരളം എന്തായാലും റെഡി ആകും''. മലയാളആല്‍ബങ്ങളില്‍ പാടുകയും അഭിനയിക്കുകയും ചെയ്ത ഹാഷിം മലയാള സിനിമയിലും സാന്നിധ്യമറിയിക്കാന്‍ പോകുകയാണ്.

saudi-singer-hashim-abbas-indian-independence-day2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com