ADVERTISEMENT

അബുദാബി ∙ മാർച്ച് ഒന്നിന് മുൻപ് കാലാവധി കഴിഞ്ഞ യുഎഇ താമസ വീസക്കാർക്ക് പിഴയൊടുക്കാതെ രാജ്യം വിടാൻ അനുവദിച്ചിരുന്ന ഇളവ് മൂന്ന് മാസത്തേയ്ക്ക് കൂടി ഫെഡറൽ അതോറിറ്റി ഫോർ  ഐഡൻ്റിറ്റി  ആൻഡ് സിറ്റിസൺഷിപ് (ഐസിഎ) നീട്ടി. ചൊവ്വാഴ്ച (ഓഗസ്റ്റ് 18) മുതൽ നവംബര്‍ 17 വരെയാണ് കാലാവധി നീട്ടി നൽകിയത്.

നിയമലംഘകർക്ക് യുഎഇയിലേയ്ക്ക് തിരിച്ചുവരുന്നതിനുള്ള നിരോധനം ഏർപ്പെടുത്തില്ലെന്നും ഐസിഎയിലെ വിദേശകാര്യ–തുറമുഖ ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റകൻ അൽ റാഷിദി പറഞ്ഞു. 

6 മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തണം

അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലൂടെ യുഎഇയിൽ നിന്ന് മടങ്ങുന്നവർ വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപെങ്കിലും എത്തിച്ചേരണമെന്ന് അൽ റാഷിദി നിർദേശിച്ചു. 

48 മണിക്കൂർ മുൻപ് ഡിപോർടേഷൻ സെൻ്റർ സന്ദർശിക്കണം

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി മടങ്ങുന്നവർ ടെർമിനൽ 2 ൽ പ്രവർത്തിക്കുന്ന സിവിൽ ഏവിയേഷൻ സെക്യുരിറ്റി സെന്ററിലെ ഡിപോർടേഷൻ കേന്ദ്രം വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് നിർബന്ധമായും സന്ദർശിക്കണമെന്നും വ്യക്തമാക്കി. 

സംശയങ്ങൾക്ക് വിളിക്കാം:  800453 

ഇതു സംബന്ധമായ സംശയങ്ങൾക്ക് എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെ 800453 വിളിച്ചാൽ മറുപടി ലഭിക്കുന്നതാണ്. അവധി ദിവസങ്ങളിൽ മാത്രം ഈ നമ്പർ പ്രവർത്തിക്കുകയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com