ADVERTISEMENT

അബുദാബി∙ കെട്ടിട വാടക ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കം. മാസ, ത്രൈമാസ, വാർഷിക തവണകളായി വാടക അടയ്ക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനിക്കു കീഴിലുള്ള കെട്ടിടങ്ങളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളത്. വ്യക്തിഗത ഉടമസ്ഥതയിലുള്ള കെട്ടിട വാടക ചെക്കായി തന്നെ നൽകണം. അബുദാബിയിലെ പ്രമുഖ കെട്ടിട നിർമാതാക്കളായ അൽദാർ പ്രോപ്പർട്ടീസ് തുടങ്ങിവച്ച ഈ സൗകര്യം മറ്റു കെട്ടിട നിർമാതാക്കളും പിന്തുടരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

കോവിഡ് പശ്ചാത്തലത്തിൽ ക്രെഡിറ്റ് കാർഡ് വഴി പണം അടയ്ക്കാവുന്ന സംവിധാനം വലിയ ആശ്വാസമേകുന്നെന്ന് ഈ കമ്പനിയുടെ കെട്ടിടങ്ങളിൽ താമസിക്കുന്നവർ പറഞ്ഞു. ദീർഘകാല ഉടമസ്ഥാവകാശം നൽകുന്ന ഫ്രീഹോൾഡ് പ്രോപ്പർട്ടിയിലും ഇങ്ങനെ പണമടയ്ക്കാൻ സൗകര്യമുണ്ട്. നിലവിൽ വാർഷിക വാടക ഒന്നോ രണ്ടോ തവണകളായി നൽകുന്ന രീതിയാണ് അബുദാബിയിൽ.

റിയൽ എസ്റ്റേറ്റ് കമ്പനികളുമായി പ്രത്യേക ചർച്ച നടത്തുന്നവർക്ക് 3 ചെക്ക് വരെയാക്കി നൽകുമായിരുന്നു. പുതിയ സാഹചര്യത്തിൽ അബുദാബിയിൽ വാടക കുറഞ്ഞിട്ടില്ലെങ്കിലും തവണ വ്യവസ്ഥയിൽ പണം അടച്ചാൽ മതിയെന്ന ആനുകൂല്യം മിക്ക കെട്ടിട ഉടമകളും നൽകുന്നുണ്ട്. വരുമാനം കുറയുകയും െചലവു കൂടുകയും ചെയ്ത പശ്ചാത്തലത്തിൽ പലരും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com