ADVERTISEMENT

ദോഹ∙അടുത്ത മാസം അവസാനത്തോടെ പകർച്ചപ്പനിക്കുള്ള പ്രതിരോധ മരുന്ന് രാജ്യത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.

കോവിഡ്-19 കാലമായതിനാൽ ഇത്തവണ വലിയ അളവിലാണ് പ്രതിരോധ മരുന്ന് ഓർഡർ ചെയ്തിരിക്കുന്നത്. സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ കുത്തിവെയ്പ് എടുക്കണമെന്നാണ് നിർദേശം. മന്ത്രാലയത്തിന്റെ വർഷംന്തോറും നടത്തിവരുന്ന പകർച്ചപ്പനിക്കെതിരെയുള്ള സൗജന്യ പ്രതിരോധ കുത്തിവെയ്പ് ക്യാംപെയ്ൻ ഒക്‌ടോബറിലാണ് ആരംഭിക്കുക. ശൈത്യകാലത്തിന് മുന്നോടിയായി ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. സാധാരണ രാജ്യത്തുടനീളമായുള്ള സർക്കാർ, അർധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ക്ലിനിക്കുകളിലുമെല്ലാമാണ് കുത്തിവെയ്പിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക. ആറ് മാസത്തിനും 5 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുത്തിവെയ്പ് എടുക്കണം. 

ആസ്ത്മ, പ്രമേഹ രോഗികൾ, ഹൃദ്രോഗമുള്ളവർ, ശ്വാസ കോശ സംബന്ധമായ രോഗമുള്ളവർ, വൃക്ക തകരാർ ഉള്ളവർ, അർബുദ ബാധിതർ, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ എന്നിവരെല്ലാം കുത്തിവെയ്പ് എടുക്കേണ്ടിവരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com