ADVERTISEMENT
മസ്‌കത്ത്∙ ഒമാനില്‍ 187 പേര്‍ക്ക് കൂടി കോവിഡ് ബാധ. രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 85,005 ആയി. 199 പേര്‍ക്ക് കൂടി രോഗം ഭേദമായി. 79,608 പേര്‍ കൂടി രാജ്യത്ത് കോവിഡ് മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 93.6 ശതമാനമാണ്. കോവിഡ് ബാധിച്ച് നാല് പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 650 ആയി ഉയര്‍ന്നു. പുതുതായി 64 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 425 ആണ്. ഇതില്‍ 153 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com