ADVERTISEMENT

റാസല്‍ഖൈമ∙ എമിറേറ്റിലെ ട്രാഫിക് പിഴയിൽ 50% ഇളവ് പ്രഖ്യാപിച്ചു. 2019ലും അതിനു മുൻപും ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. ഈ വർഷം സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ പിഴ അടയ്ക്കണം. വാഹനം കണ്ടുകെട്ടിയത് ഒഴിവാക്കുമെങ്കിലും അപകടകരമാം വിധം വാഹനമോടിച്ചതിനുള്ള പിഴയ്ക്ക് ആനുകൂല്യം ലഭിക്കില്ല.

കോവിഡ് കാലത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് സഹായകമാകാനാണ് പിഴയിൽ ഇളവ് അനുവദിച്ചതെന്ന് അധികൃതർ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിൽ സ്മാർട് ആപ്ലിക്കേഷൻ വഴി ഇളവ് സ്വന്തമാക്കണമെന്ന്  വ്യക്തമാക്കി. .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com