ADVERTISEMENT

ദുബായ്∙ എക്സ്പോ 2020യും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനം. സമൂഹ നന്മയ്ക്ക് എക്സപോയുടെ ഭാഗമായി വികസിപ്പിക്കുന്ന കണ്ടുപിടുത്തങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ ഗേറ്റ്സ് ഫൗണ്ടേഷൻ നൽകും. 

എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളും സംഘാടകരും ചേർന്നു നടത്തിയ ഇന്റർനാഷനൽ പാർടിസിപ്പെന്റ്സ് മീറ്റിങ്ങിലാണു പ്രഖ്യാപനമുണ്ടായത്. എക്സ്പോ നടത്തിപ്പ്, വിവിധ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ നടത്തേണ്ട പരിപാടികൾ തുടങ്ങിയവയെല്ലാം ചർച്ച ചെയ്തു.  2021 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ.

പവിലിയൻ നിർമാണം ഈ വർഷം തന്നെ 

ദുബായ്∙എക്സ്പോയിലെ പവിലിയനുകളുടെ നിർമാണം ഈ വർഷാവസാനം പൂർത്തിയാകും. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് എക്സ്പോ ഭരണനിർവഹണ സംവിധാനമായ ബ്യൂറോ  ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ്  (ബിഐഇ) അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com