ADVERTISEMENT

അബൂദാബി ∙ കെട്ടിടങ്ങളിലെ നീന്തൽകുളങ്ങളിൽ പണം വാങ്ങി നീന്തൽ പരിശീലിപ്പിക്കുന്നതായി പരാതി സമൂഹമാധ്യമങ്ങളിലൂടെയും വെബ് സൈറ്റ് വഴി പരസ്യം നൽകിയുമാണ് പരിശീലകർ കുട്ടികളെ കണ്ടെത്തുന്നത്. കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കു മാത്രമാണ് നീന്തൽക്കുളങ്ങളിലേക്ക് പ്രവേശനം. എന്നാൽ നീന്തൽക്കുളങ്ങളുള്ള കെട്ടിടങ്ങളിൽ താമസിക്കാത്ത കുട്ടികൾക്കാണു ചിലർ നീന്തൽ പരിശീലനം വാഗ്ദാനം ചെയ്യുന്നത്.

കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ചാണു പരിശീലനം. അബുദാബിയിലെ വിവിധ മേഖലകളിലുള്ള കെട്ടിടങ്ങളിൽ നീന്തൽക്കുള പരിശീലനമുണ്ടെന്നാണു പരാതി. മറ്റു കെട്ടിടങ്ങളിലുളള കുട്ടികളുടെ ആധിക്യം കാരണം കെട്ടിടത്തിലെ താമസക്കാർക്ക് നീന്തൽക്കുളത്തിന്റെ പ്രയോജനം ലഭിക്കുന്നില്ല. നേരത്തെ ഇത്തരം കാര്യങ്ങൾ പരാതിയായി ആരും ഉന്നയിച്ചിരുന്നില്ലെങ്കിലും കോവിഡ് ഭീതിയിൽ കെട്ടിടങ്ങളിലേക്കുള്ള അനധികൃത പ്രവേശനം നിയന്ത്രിക്കണമെന്നാണു താമസക്കാരുടെ ആവശ്യം.

പ്രതിമാസം 600 ദിർഹം ഫീസ്

കെട്ടിടങ്ങളിലെ  നീന്തൽക്കുള പരിശീലനത്തിനു പ്രതിമാസം 600 ദിർഹമാണ് ചിലയിടങ്ങളിലെ ഫീസ്. പിരിയഡുകൾ നിശ്ചയിച്ചാണു   പരിശീലനം. ഒരു നേരത്തെ പരിശീലനത്തിനു നിരക്ക് 50 ദിർഹമാണ്. പരിശീലനത്തിന്റെ ചിത്രങ്ങളും ആളുകളെ ആകർഷിക്കുന്ന വീഡിയോ പ്രദർശനവും പരസ്യത്തിനൊപ്പമുണ്ട്.

പരസ്യവും പരിശീലനവും നിയമലംഘനം

കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കു മാത്രമുള്ള നീന്തൽ കുളങ്ങൾ ദുരുപയോഗപ്പെടുത്തുന്നതും ബിസിനസ്സാക്കുന്നതും നിയമലംഘനമാണെന്ന് അബൂദാബി നഗരസഭാധികൃതർ പ്രതികരിച്ചു. നീന്തൽക്കുളങ്ങൾ നഗരസഭയുടെ പരിശോധനാ പരിധിയിലാണ്. ഇത്തരം പരസ്യങ്ങൾക്കും ദുരുപയോഗ പ്രവണതകൾക്കും 2018, 2012 വർഷങ്ങളിലെ യഥാക്രമം 4, 2 നമ്പർ നിയമപ്രകാരമായിരിക്കുംനടപടി സ്വീകരിക്കുക. നീന്തൽ പരിശീലിപ്പിക്കുന്നതിനു സാമ്പത്തിക വകുപ്പിൽ നിന്നും പ്രത്യേക പെർമിറ്റ് വാങ്ങണം. അനുമതി വാങ്ങാത്ത പരിശീലനങ്ങൾക്ക് പിഴ ചുമത്തും.

സുരക്ഷിതമല്ലാത്ത പരിശീലനങ്ങൾ കുട്ടികളുടെ അവകാശനിയമ ലംഘനത്തിൽ ഉൾപ്പെടുതുന്നതിനാൽ കനത്ത ശിക്ഷ ലഭിക്കാനുള്ള   സാധ്യത സാമൂഹികക്ഷേമ മന്ത്രാലയ  അധികൃതരും  ചൂണ്ടിക്കാട്ടി. 2016ലെ മൂന്നാം നമ്പർ ഫെഡറൽ നിയമപ്രകാരം തടവും 5000 ദിർഹമിൽ കുറയാത്ത പിഴയും ലഭിക്കും.

കുട്ടികൾ മുങ്ങി മരിക്കാനിടയാകുന്ന ദുരന്തങ്ങളുണ്ടായാൽ യു എ ഇ യിലെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള 'വദീമ നിയമ ' പ്രകാരമായിരിക്കും ശിക്ഷ. പാർപ്പിട കെട്ടിടങ്ങളിലും വില്ലകളിലും നീന്തൽക്കുളങ്ങൾ നിർമിക്കുന്ന കെട്ടിട ഉടമകളും റിയൽ എസ്‌റ്റേറ്റ് കമ്പനികളും അതു അടച്ചിട്ട് പ്രവേശനം നിയന്ത്രിക്കണമെന്നാണു നിയമം.

English Summary: Illegal swimming training

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com