ADVERTISEMENT

മസ്കത്ത് ∙ നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കി ഒമാൻ. രാജ്യത്തെ 8 സർക്കാർ ആശുപത്രികളിൽ കൂടുതൽ സ്വദേശി നഴ്സുമാരെ നിയമിച്ചു. സുഹാർ ആശുപത്രിയിലാണ് കൂടുതൽ പേർക്കു തൊഴിൽ നഷ്ടമായത്.

പകരം 62 സ്വദേശി നഴ്‌സുമാരെ നിയമിച്ചു. സ്വദേശികളുടെ പരിശീലനം പൂർത്തിയാകുന്നതോടെ ബാക്കിയുള്ള വിദേശികളെയും ഒഴിവാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. വിവിധ സർക്കാർ ആശുപത്രികളിൽ ജോലി നഷ്ടമായവരുടെ എണ്ണം: സലാല സുൽത്താൻ ഖാബൂസ് ആശുപത്രി-36, ഇബ്ര-32, ജഅലാൻ ബൂ അലി- 18, സൂർ 8, കസബ് -5, ബുറൈമി-2, ഹൈമ-1എല്ലാ മേഖലകളിലും സ്വദേശിവക്കരണം നടപ്പാക്കുകയാണ്.

ജൂലൈയിൽ മാത്രം 11 മേഖലകളിൽ നടപ്പാക്കി. സൈക്കോളജിസ്റ്റ്, ഇന്റേണൽ ഹൗസിങ് സൂപ്പർവൈസർ, സോഷ്യോളജി സ്‌പെഷലിസ്റ്റ്, സോഷ്യൽ സർവീസ് സ്‌പെഷലിസ്റ്റ്, സോഷ്യൽ കെയർ സ്‌പെഷലിസ്റ്റ്, ജനറൽ സോഷ്യൽ വർക്കർ, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്‌പെഷലിസ്റ്റ്, സോഷ്യൽ റിസർച് ടെക്‌ന‌ിഷ്യൻ, സോഷ്യൽ സർവീസ് ടെക്‌നിഷ്യൻ, അസിസ്റ്റന്റ് സോഷ്യൽ സർവീസ് ടെക്‌നിഷ്യൻ, സോഷ്യൽ വർക്കർ തസ്തികകളിലാണിത്. മലയാളികളടക്കം ഒട്ടേറെ വിദേശികൾ ജോലിചെയ്യുന്ന മേഖലകളാണിത്. 2024 ആകുമ്പോൾ 35% സ്വദേശിവൽക്കരണത്തിനാണു നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com