കൊല്ലം പ്രവാസി അസോസിയേഷൻ ഓണക്കിറ്റ് കൈമാറി
Mail This Article
×
മനാമ ∙ കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2020 ന്റെ ഭാഗമായുള്ള ഓണക്കിറ്റും, ഓണസദ്യയും കൈമാറി. പ്രത്യേക സാഹചര്യത്തിൽ ഓണം ആഘോഷിക്കാൻ കഴിയാത്ത തികച്ചും അർഹരായ അമ്പതോളം പേർക്കാണ് കെപിഎ സെൻട്രൽ കമ്മിറ്റി, ഏരിയ കമ്മിറ്റി ഭാരവാഹികൾ വഴി ഓണക്കിറ്റും, ഓണസദ്യയും എത്തിച്ചത്. പൊന്നോണം 2020 ന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങളും മറ്റു കലാപരിപാടികളും അടുത്ത ആഴ്ചയിൽ നടക്കുന്ന യൂട്യൂബ് പ്രോഗ്രാമിലൂടെ സംപ്രേക്ഷണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.