ADVERTISEMENT

ദോഹ∙ഖത്തർ പ്രവാസിയും ഇൻകാസ് ഖത്തറിന്റെ  സജീവ പ്രവർത്തകനുമായ കെ.സി.സുരേഷിന് നേർക്കുണ്ടായ വധശ്രമത്തിൽ ഖത്തർ ഇൻകാസ് അപലപിച്ചു.   ഡിവൈഎഫ്‌ഐ പ്രവർത്തകരായ എട്ടംഗ സംഘമാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് ഖത്തർ ഇൻകാസ് ആരോപിച്ചു. 

അക്രമത്തിൽ ഖത്തർ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയും അപലപിച്ചു.  എത്രയും പെട്ടെന്ന് നടപടിയെടുക്കാൻ അധികാരികൾ തയാറാകണമെന്ന്  യോഗം ആവശ്യപ്പെട്ടു.  

ഇൻകാസ്  വൈസ് പ്രസിഡന്റ്  അൻവർ സാദത്ത്,  ജില്ലാ നേതാക്കളായ സി.വി.അബ്ബാസ്, ഹരീഷ്  കുമാർ,   മണ്ഡലം  ഭാരവാഹികളായ റെജിലാൽ, സുധീർ കുറ്റ്യാടി, സദ്ദാം  എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിക്കും  പ്രതിപക്ഷ നേതാവിനും  പരാതി നൽകുമെന്ന്  ഇൻകാസ്  പ്രസിഡന്റ്  സമീർ  ഏറാമല  പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com