ADVERTISEMENT

മസ്‌കത്ത്∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ കെട്ടിടം തകർന്നു തമിഴ്‌നാട് സ്വദേശി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസക്കാരനായ ദാസ് (57) ആണ് ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. പയ്യന്നൂര്‍ കവ്വായി സ്വദേശി സദാനന്ദന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഒമാന്‍ ഫ്‌ളവര്‍ മില്ലില്‍ ജോലിക്കാരായിരുന്നു ദാസും സദാനന്ദനും. 

മത്ര വിലായത്തിലെ ഗരീഫ് പ്രദേശത്ത് ഇരുവരും താമസിക്കുന്ന കെട്ടിടം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തകര്‍ന്നത്. പുലര്‍ച്ചെ എഴുനേറ്റ് സദാനന്ദന്‍ ഗ്യാസ് സ്റ്റൗ കത്തിച്ചയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയ സദാനന്ദന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഈ സമയം ഉറങ്ങുകയായിരുന്ന ദാസ് കെട്ടിടത്തിനടിയില്‍ പെട്ടു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ മാറ്റി മൃതദേഹം പുറത്തെടുത്തു. ജോസ് ഗിരി സ്വദേശി മരിയയാണ് ഭാര്യ. ഒരു മകളും ഉണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com