ADVERTISEMENT

ദോഹ∙ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ ക്ലാസ് മുറി പഠനത്തിനൊപ്പം ഓൺലൈൻ പഠന സംവിധാനവും തുടരും. സെപ്റ്റംബർ 1 മുതൽ ആരംഭിച്ച മിശ്ര പഠന സംവിധാനം വിജയകരമായ സാഹചര്യത്തിലാണ് നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം മുന്നോട്ട് പോകാൻ തീരുമാനം. അധ്യാപക, അനധ്യാപകരുടേയും വിദ്യാർഥികളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് സ്‌കൂൾ പ്രവർത്തനം. ഏകീകൃത പഠന സംവിധാനത്തിലൂടെ സ്‌കൂളുകളിൽ കോവിഡ് അപകട സാധ്യത കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ മാസം ഒന്നു മുതലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിച്ചത്.

പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂൾ അല്ലെങ്കിൽ ഏതെങ്കിലും ക്ലാസ് മുറി അടച്ചാൽ ക്ലാസിലെ വിദ്യാർഥികളുടെ രക്ഷിതാക്കളെ എസ്എംഎസ് സന്ദേശത്തിലൂടെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ്  സ്ഥിരീകരിച്ചാൽ ക്ലാസ് അല്ലെങ്കിൽ സ്‌കൂൾ അടയ്ക്കുകയും ഓൺലൈൻ പഠനം തുടരുകയും ചെയ്യും. ഏതാനും സ്‌കൂളുകളിൽ പരിമിതമായി പോസിറ്റീവ് സ്ഥിരീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

സ്‌കൂളുകളിൽ അധ്യാപക, അനധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവരെ ഐസലേഷനിലേക്ക് മാറ്റും. വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവൂ. മുഴുവൻ സ്‌കൂളുകളും മന്ത്രാലയത്തിന്റെ കർശന നിരീക്ഷണത്തിലാണ്. എല്ലാ സ്‌കൂളുകളും  വിദ്യാർഥികളെ സ്‌കൂളിൽ അയയ്ക്കാൻ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com